‘ബ്യൂട്ടിഫുള്‍ 2’ പ്രഖ്യാപിച്ചു, പുതിയ ചിത്രത്തില്‍ ജയസൂര്യയില്ല; പകരം ആര് ?

വി. കെ. പ്രകാശ് ചിത്രം ബ്യൂട്ടിഫുള്‍ ടീം വീണ്ടുമൊന്നിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സൗന്ദര്യത്തിന്റെ ദിനങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച അണിയറപ്രവര്‍ത്തകര്‍ വീണ്ടും ബ്യൂട്ടിഫുള്‍ 2 വിനായി ഒത്തുചേരുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ ‘ബ്യൂട്ടിഫുള്‍ 2’ എന്നാണ്.

Also Read : ‘ഇവിടെ നേരത്തെ ഉത്സവം തുടങ്ങി’; ഉയിരിന്റെയും ഉലകത്തിന്റെയും ആദ്യ ഓണം; വിഘ്‍നേശ് ശിവൻ

എന്‍. എം. ബാദുഷ, ആനന്ദ് കുമാര്‍, റിജു രാജന്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ബ്യൂട്ടിഫുള്‍ സിനിമയിലെ അതെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ്. വി.കെ.പി അനൂപ് മേനോന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ബാദുഷ പ്രൊഡക്ഷന്‍സും എസ്. സിനിമാസ് കമ്പനിയുമാണ്.

ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണ്‍. മഹേഷ് നാരായണന്‍ ചിത്ര സംയോജനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം രതീഷ് വേഗയാണ്. ഉണ്ണി മേനോന്‍, സജി മോന്‍, മൃദുല്‍ നായര്‍, വിനയ് ഗോവിന്ദ്, അജയ് മങ്ങാട്, ഹസ്സന്‍ വണ്ടൂര്‍, അജിത് വി. ശങ്കര്‍, ജിസ്സന്‍ പോള്‍ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Also Read : അസിഡിറ്റി നിമിഷങ്ങള്‍ക്കുള്ളില്‍ മാറും; ഈ ഭക്ഷണങ്ങള്‍ കഴിച്ചുനോക്കൂ

ചിത്രത്തിന്റെ ഷൂട്ടിങ് വിദേശ രാജ്യങ്ങളില്‍ ആയിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ താരങ്ങളെക്കുറിച്ചു വരും ദിവസങ്ങളില്‍ ഒഫിഷ്യല്‍ അപ്ഡേറ്റ് പങ്കു വയ്ക്കാമെന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. പി.ആര്‍.ഒ. പ്രതീഷ് ശേഖര്‍.

ആദ്യഭാഗത്തിലുണ്ടായിരുന്ന ജയസൂര്യ ബ്യൂട്ടിഫുള്‍ 2-വില്‍ ഉണ്ടാകില്ലെന്നും പുതിയ കഥയ്ക്ക് അനുയോജ്യമായ രീതിയില്‍ മറ്റൊരു താരമാകും ചിത്രത്തിലുണ്ടാകുകയെന്നും അനൂപ് മേനോന്‍ അറിയിച്ചു. 2024-ല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News