ഓണക്കാലത്ത് പോലും യാത്രക്കാരോട് കരുണകാണിക്കാതെ ഇന്ത്യന്‍ റെയില്‍വേ. ആഴ്ചയില്‍ 3 ദിവസം സര്‍വീസ് നടത്തിയിരുന്ന യശ്വന്ത്പുര കൊച്ചുവേളി ഗരീബ് രഥ് എക്‌സ്പ്രസ് (12257/12258) റദ്ദാക്കി. ട്രെയിന്‍ 20 മുതല്‍ സെപ്റ്റംബര്‍ 18 വരെ പൂര്‍ണമായി റദ്ദാക്കിയതോടെ യാത്രക്കാര്‍ വലഞ്ഞിരിക്കുകയാണ്.
ഓണക്കാലത്ത് നാട്ടിലേക്കു പോകാനും തിരിച്ചുവരാനുമായി മാസങ്ങള്‍ക്ക് മുന്‍പേ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ഇനി എന്ത് ചെയ്യും എന്ന ടെന്‍ഷനിലാണ്. 16 എസി ഇക്കോണമി കോച്ചുകളുള്ള ട്രെയിനിലെ യാത്രയ്ക്ക്, തേഡ് എസിക്കും സ്ലീപ്പറിനും ഈടാക്കുന്നതിന് ഇടയിലുള്ള ടിക്കറ്റ് നിരക്കാണ് നല്‍കേണ്ടത്.
തേഡ് എസിയില്‍ 72 ബെര്‍ത്ത് ഉള്ളപ്പോള്‍ ഇക്കോണമി കോച്ചില്‍ 83 ബെര്‍ത്തുകളുണ്ടെന്നതിനാലാണിത്. ബസിനേക്കാള്‍ കുറഞ്ഞ ചെലവില്‍ നാട്ടിലെത്താന്‍ കഴിയുമെന്നതാണ് ഗരീബ് രഥിനെ എല്ലാ യാത്രക്കാരും ആശ്രയിക്കുന്നത്.
യശ്വന്ത്പുര സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം പൊളിച്ചുപണിയുന്നതിന്റെ ഭാഗമായാണ് സര്‍വീസ് വരുംദിവസങ്ങളില്‍ റദ്ദാക്കുന്നത്. യശ്വന്ത്പുര- കൊച്ചുവേളി ഗരീബ് രഥ് എക്‌സ്പ്രസ് ബയ്യപ്പനഹള്ളി എസ്എംവിടി സ്റ്റേഷനിലേക്ക് താല്‍ക്കാലികമായി മാറ്റമെന്നിരിക്കേ, അധികൃതര്‍ അനുകൂല തീരുമാനമെടുക്കാത്തതാണ് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here