യശ്വന്ത്പൂർ- കണ്ണൂർ എക്സ്പ്രസിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ 21കിലോ കഞ്ചാവ് കണ്ടെത്തി

യശ്വന്ത്പൂർ- കണ്ണൂർ എക്സ്പ്രസിൽ നിന്നും കഞ്ചാവ് പിടികൂടി. 21 കിലോയാണ് കണ്ടെത്തിയത്. കഞ്ചാവ് പിടികൂടിയത് വെള്ളിയാഴ്ച രാവിലെ തിരൂർ സ്റ്റേഷനിൽ ആർപിഎഫും എക്സൈസും നടത്തിയ പരിശോധനയിലാണ്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗുകൾ ട്രെയിനിന്റെ പിറകിലെ ജനറൽ കംപാർട്ട്മെന്റിലായിരുന്നു ഉണ്ടായിരുന്നത്. ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് കവറിൽ പൊതിഞ്ഞ 18 പാക്കറ്റുകളിലായി കഞ്ചാവ് കണ്ടെത്തിയത്. അന്വേഷണം ആരംഭിച്ചു എന്നാണ്‌ ഉദ്യോഗസ്ഥർ അറിയിച്ചത്.

ALSO READ: പൊതുമുതല്‍ നശിപ്പിച്ചാല്‍ പണിപാളും, കര്‍ശന ശുപാര്‍ശകളുമായി നിയമ കമ്മീഷന്‍

പരിശോധനക്ക് നേതൃത്വം നൽകിയത് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ കെ അജയൻ, അസി.സർക്കിൾ ഇൻസ്പെക്ടർ കെ എം ബാബു രാജ്, ആർപിഎഫ് എസ് ഐ കെ എം സുനിൽകുമാർ, എ എസ് ഐ സജി അഗസ്റ്റിൻ, ഹെഡ്‌കോൺസ്റ്റബിൾ പ്രസന്നൻ, കോൺസ്റ്റബിൾമാരായ കെ പ്രജിത്ത്, മിഥുൻ, അബ്ബാസ്, സിവിൽ എക്സ്സൈസ് ഓഫീസർ എ ജയകൃഷ്ണൻ തുടങ്ങിയവരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News