‘അവർ കുഞ്ഞുങ്ങളുടെ മാംസം ഞങ്ങളെകൊണ്ട് കഴിപ്പിച്ചു’; ഐസിസിൽ നേരിടേണ്ടി വന്ന ദുരനുഭവം തുറന്നുപറഞ്ഞ് യസീദി വനിത

YEZIDI

തീവ്രവാദ സംഘടനയായ ഐഎസ്ഐഎസിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞ് യസീദി വനിത. ഗാസയിൽ നിന്നും കഴിഞ്ഞ ദിവസം മുക്തയാക്കപെട്ട ഫൗസിയ അമീൻ സയ്ദോയാണ് തനിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തിയത്.

പതിനൊന്നാം വയസ്സിൽ ഇറാഖിലെ വീട്ടിൽ നിന്നാണ് ഐഎസ് തീവ്രവാദികൾ തട്ടിക്കൊണ്ട് പോയത്. പിന്നീട് ഗാസയിലേക്ക് ഇവരെ നാടുകടത്തുകയായിരുന്നു. തനിക്കൊപ്പം നിരവധി പേരെ തീവ്രവാദികൾ വിവിധ ഇടങ്ങളിൽ നിന്നും തട്ടിക്കൊണ്ട് വന്ന് പാർപ്പിച്ചിരുന്നുവെന്നും കൂട്ടത്തിലുള്ള സ്ത്രീകളുടെ കുട്ടികളെ അവർ കൊന്നതായും ഇവർ പറയുന്നു.

ദിവസങ്ങളോളം ഇവരെ ഐഎസ്നേതാക്കൾ പട്ടിണിക്കിട്ടു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ചോറും ഇറച്ചികറിയും ഇവർ നൽകി. കുറച്ച് ദിവസം പട്ടിണി
കിടന്നതുകൊണ്ട് തന്നെ ഭക്ഷണം ലഭിച്ചപ്പോൾ തടവിലാക്കപ്പെട്ട എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. എന്നാൽ തങ്ങൾ കഴിച്ചത് തീവ്രവാദികൾ കൊലപ്പെടുത്തിയ കുട്ടികളുടെ മാംസമായിരുന്നതെന്ന് പിന്നീടാണ് അറിഞ്ഞതെന്ന് ഫൗസിയ പറയുന്നു.ഇക്കാര്യം വളരെ ഞെട്ടലോടെയാണ് അറിഞ്ഞതെന്നും വിവരമറിഞ്ഞ് കൂട്ടത്തിലൊരാൾ ഹൃദായാഘാതം മൂലം മരിച്ചുവെന്നും ഫൗസിയ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.

2014ലാണ് ഫൗസിയയെ ഐഎസ്ഐസ് തീവ്രവാദികൾ തട്ടിക്കൊണ്ട് പോയത്. സിറിയയിൽ ഐസിസ് ലൈംഗിക അടിമയായി പാർപ്പിച്ചിരുന്ന ഇവർ പിന്നീട് വിവാഹിതയായി. രണ്ട് കുട്ടികൾക്ക് ജന്മവും നൽകി. ഇതിന് പിന്നാലെ 2019 ൽ ഭർത്താവ് കൊല്ലപ്പെട്ടതോടെയാണ് ഫൗസിയയ്ക്ക് സിറിയയിലേക്ക് പോകേണ്ടി വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News