യോദ്ധയുടെ രണ്ടാം ഭാഗം ഒരുക്കണമെന്ന ആഗ്രഹം ബാക്കി; വിടപറഞ്ഞ് സംഗീത് ശിവൻ

മലയാളികൾ എക്കാലവും നെഞ്ചിലേറ്റിയ ക്ലാസിക് സിനിമകളുടെ സംവിധായകനും ഛായാഗ്രാഹകനുമായിരുന്നു വിടപറഞ്ഞ സംഗീത് ശിവൻ. യോദ്ധ, വ്യൂഹം, ഗാന്ധർവം, നിർണയം തുടങ്ങി ഒരുകാലത്ത് മലയാളികൾക്ക് പ്രിയപ്പെട്ട സിനിമകൾ ഒരുക്കിയത് സംഗീത് ശിവൻ എന്ന പ്രതിഭയായിരുന്നു. മലയാളത്തിലും ഹിന്ദിയിലും ആയി ഇരുപതോളം ചിത്രങ്ങൾ സംഗീത് ശിവന്റെ സംവിധാനത്തിൽ പിറന്നു.

ALSO READ: “ഡെങ്കിപ്പനി വ്യാപന സാധ്യത, വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം”: മന്ത്രി വീണാ ജോര്‍ജ്
സിനിമാകുടുംബമാണ് സംഗീത് ശിവൻ്റെത് .പ്രശസ്ത ഫൊട്ടോഗ്രാഫറും ഛായാഗ്രഹകനുമായ ശിവൻ ആണ് സംഗീത് ശിവന്റെ പിതാവ്. പ്രശസ്ത ഛായാഗ്രഹകൻ ആയ സന്തോഷ് ശിവൻ, സംവിധായകനായ സഞ്ജീവ് ശിവൻ എന്നിവർ ആണ് സഹോദരങ്ങൾ. അതുകൊണ്ടു തന്നെ സിനിമാ മേഖലയിലെ സംഗീത് ശിവന്റെ ഗുരുക്കന്മാർ പിതാവും സഹോദരങ്ങളുമായിരുന്നു. സംഗീത് ശിവൻ തന്റെ കരിയർ ആരംഭിക്കുന്നത് പിതാവിനോടൊപ്പം പരസ്യങ്ങളും ഡോക്യുമെന്ററികളും ചെയ്തുകൊണ്ടാണ്. പിന്നീട് സഹോദരൻ സന്തോഷ് ശിവനൊപ്പം ഒരു പരസ്യ കമ്പനി തുടങ്ങുകയായിരുന്നു. സംഗീത ശിവന്റെ സിനിമകൾക്ക് കാമറ ഒരുക്കിയതും സഹോദരനായ സന്തോഷ് ശിവൻ ആയിരുന്നു.

1990ൽ ഇറങ്ങിയ വ്യൂഹം എന്ന ചിത്രത്തിലൂടെയാണ് സംഗീത് ശിവൻ സംവിധായകനായി സിനിമാരംഗത്തെക്ക് പ്രവേശിക്കുന്നത്. പിന്നീട് യോദ്ധ, ഡാഡി, ജോണി, ഗാന്ധർവം , നിർണയം, സ്നേഹപൂർവം അന്ന തുടങ്ങിയ ചിത്രങ്ങൾ സംഗീത് ഒരുക്കി.ജോണി എന്ന ചിത്രത്തിന് കുട്ടികൾക്കുള്ള മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം സം​ഗീത് ശിവന് ലഭിച്ചിരുന്നു.1997 ൽ സണ്ണി ഡിയോൾ കേന്ദ്ര കഥാപാത്രമായ ‘സോർ’ എന്ന സിനിമയിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു.സന്ധ്യ, ചുരാലിയാ ഹേ തുംനേ, ക്യാ കൂൾ ഹേ തും, അപ്ന സപ്ന മണി മണി, ഏക്–ദ് പവർ ഓഫ് വൺ, ക്ലിക്ക്, യാംല പഗ്‌ല ദീവാന 2 എന്നീ ഹിന്ദി ചിത്രങ്ങളുടെയും സംവിധായകനാണ്. മലയാളത്തിൽ ഇഡിയറ്റ്സ്, ഇ എന്ന ചിത്രങ്ങളുടെ നിർമാതാവ് കൂടിയായിരുന്നു ഇദ്ദേഹം. വ്യത്യസ്‍തതകൾ പരീക്ഷിച്ച് വിജയം കാണാൻ സംഗീത് ശിവന് കഴിഞ്ഞു. മലയാളത്തിൽ ഹിറ്റായ ‘രോമാഞ്ചം’ സിനിമ ഹിന്ദിയില്‍ റീമേക്ക് ചെയ്യാനുള്ള തയാറെടുപ്പിനിടെയായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം.

ALSO READ: ഒമാനിലെ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ യോദ്ധ 27 ആം വയസിലാണ് സംഗീത് ശിവൻ ഒരുക്കുന്നത്. യോദ്ധയിലൂടെ എ ആർ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്. യോദ്ധയുടെ രണ്ടാം ഭാഗം ഒരുക്കണമെന്ന ആഗ്രഹം ബാക്കിവെച്ചാണ് സംഗീത് ശിവൻ വിടപറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News