മരിച്ചതു പോലെ അഭിനയിച്ചു; ജീവനോടെ കുഴിച്ചുമൂടിയ യോഗാധ്യാപിക അത്ഭുതകരമായി രക്ഷപ്പെട്ടു

Kidnap

ബംഗളൂരുവിൽ തട്ടിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചുമൂടിയ യോഗാധ്യാപിക അത്ഭുതകരമായി രക്ഷപ്പെട്ടു. കൊലപാതകികളെ താൻ മരിച്ചതായി തെറ്റിദ്ധരിപ്പിച്ചാണ് അധ്യാപക രക്ഷപ്പെട്ടത്. 35 കാരിയായ യോഗാധ്യാപിക അർച്ചന മുടിനാരിടക്കാണ് ജീവതത്തിലേക്ക് ഓടിക്കയറിയത്.

അർച്ചനയുടെ ഭർത്താവിന്റെ സുഹൃത്തായ സന്തോഷുമായുള്ള ബന്ധത്തിൽ സംശയം തോന്നിയതിനെ തുടർന്ന് സന്തോഷിൻ്റെ ഭാര്യ ബിന്ദുവാണ് അർച്ചനയെ ആക്രമിക്കാനായി പദ്ധതി ആവിഷ്കരിച്ചത്. ഇതിനായി ബിന്ദു സതീഷ് റെഡ്ഡിയെന്ന ക്രമിമിനലിനെ ഏർപ്പെടുത്തുകയും ചെയ്തു.

Also Read: ഒളിവിലായിരുന്ന ഗ്യാങ്ങ്സ്റ്റര്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു; സംഭവം ഛത്തിസ്ഗഡില്‍

യോഗ പഠിക്കാനെന്ന വ്യാജേന റെഡ്ഡി അർച്ചനയുടെ അടുക്കലെത്തുകയും സൗഹൃദം നേടിയെടുത്തതിനു ശേഷം തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിടകയും ചെയ്തു. പിന്നീട് ചിക്കബല്ലാപ്പൂർ ജില്ലയിലെ വനമേഖലയിലേക്ക് തട്ടിക്കൊണ്ട് പോകുകയും ചെയ്തു.

പെട്ടെന്ന് തനിക്കെതിരെ ഉണ്ടായ ആക്രമണത്തെ ധൈര്യം സംഭരിച്ച് അർച്ചന നേരിട്ടു. ശ്വാസം നിയന്ത്രിച്ചതിലൂടെ തട്ടിക്കൊണ്ടുപോയവർ മരിച്ചെന്ന് കരുതി അർച്ചനയെ ആഴം കുറഞ്ഞ കുഴിയിൽ ഉപേക്ഷിച്ച് ആക്രമികൾ രക്ഷപ്പെടുകയായിരുന്നു. ആക്രമികൾ പോയി കഴിഞ്ഞപ്പോൾ കുഴിയിൽ നിന്ന് കയറിയ അർച്ചന പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

Also Read: പോക്‌സോ കേസിലെ പ്രതി ട്രെയിനില്‍ നിന്ന് രക്ഷപ്പെട്ടു; സംഭവം ബിഹാറില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവരുമ്പോള്‍

അർച്ചനയിൽ നിന്നും പ്രതികൾ തട്ടിയെടുത്ത പണവും ആഭരണങ്ങളും പൊലീസ് കണ്ടെത്തുകയും. സതീഷ് റെഡ്ഡി, ബിന്ദു, നാഗേന്ദ്ര റെഡ്ഡി, രമണ റെഡ്ഡി, രവി എന്നിവരെ പൊലീസ് പിടികൂടുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News