‘പണക്കൊഴുപ്പ് ഗുണം നൽകില്ല, ബിജെപിയുടെ സീറ്റ് നില 230 ന് താഴേക്ക് പോകും, പ്രധാനമന്ത്രി വ്യക്തിപരമായി പരാജയപ്പെടും’, പ്രവചനവുമായി തെരഞ്ഞെടുപ്പ് വിദഗ്‌ധൻ യോഗേന്ദ്ര യാദവ്

2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സീറ്റ് നില 230 ന് താഴേക്ക് പോകുമെന്ന വിലയിരുത്തലുമായി തെരഞ്ഞെടുപ്പ് വിദഗ്‌ധൻ യോഗേന്ദ്ര യാദവ്. ബിജെപിയുടെ സീറ്റ് നില 303 ലേക്ക് എത്തില്ലെന്നും, ഭൂരിപക്ഷത്തിന് വേണ്ട 272 പോലും പാർട്ടിക്ക് ലഭിക്കില്ലെന്നും യോഗേന്ദ്ര യാദവ് വിലയിരുത്തി.

ALSO READ: അഹമ്മദ് ദേവർകോവിലുമായി ചർച്ച നടത്തിയിട്ടില്ല, അവസാനമായി കണ്ടത് രണ്ട് മാസം മുമ്പ്: പിഎംഎം സലാം

‘പണമൊഴുക്കുകയും അധികാര ദുർവിനിയോഗം നടത്തുകയും ചെയ്തിട്ടും 300 സീറ്റിന് താഴെ പോയാൽ അത് ഇപ്പോഴത്തെ ഭരണകൂടത്തിന്റെ ധാർമിക പരാജയമാണ്. 272 ൽ കുറഞ്ഞാൽ രാഷ്ട്രീയ പരാജയമാണ്. 250 ൽ കുറഞ്ഞാൽ പ്രധാനമന്ത്രിയുടെ വ്യക്തിപരമായ പരാജയമാകും’, യോഗേന്ദ്ര യാദവ് നിരീക്ഷിച്ചു.

‘മോദി തരംഗം എങ്ങും ദൃശ്യമല്ല. ആറിലൊന്ന് ബിജെപി വോട്ടർമാർ ഇക്കുറി ബിജെപിക്ക് വോട്ട് ചെയ്യില്ല. ന്യൂനപക്ഷ വിദ്വേഷം അന്തരീക്ഷത്തിലുണ്ടെങ്കിലും വർഗീയ സംഘർഷങ്ങൾ കാരണം നിത്യജീവിതം അപകടത്തിലാക്കാൻ ആരും ആഗ്രഹിക്കുന്നില്ല’, മോദിയുടെ വിദ്വേഷ പ്രസംഗങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് യോഗേന്ദ്ര യാദവ് പറഞ്ഞു.

ALSO READ: സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിൽ വ്യാജ വാർത്ത: മനോരമക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് സിപിഐഎം

‘മഹാരാഷ്ട്രയിൽ 16-20 സീറ്റ് എൻഡിഎയ്ക്ക് കുറയും. കർണാടകത്തിൽ 12 സീറ്റ് കുറയും. ഒഡിഷയിൽ നാല് സീറ്റേ അധികം ലഭിക്കൂ. രാജസ്ഥാനിൽ 8-10 സീറ്റിന്റെ കുറവുവരും. വിലക്കയറ്റം തൊഴിലില്ലായ്‌മ തുടങ്ങിയ ജീവൽപ്രശ്നങ്ങളാണ് തെരഞ്ഞെടുപ്പിലെ വിഷയം. നരേന്ദ്ര മോദി ലോകത്തിന് മുന്നിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിയെന്ന് വോട്ടർമാർ കരുതുന്നുണ്ടെങ്കിലും അതുകൊണ്ട് യഥാർത്ഥ പ്രശ്നങ്ങൾ മൂടിവെക്കാൻ കഴിയില്ല. സ്വേച്ഛാധിപത്യം ഉയർത്തുന്ന ഭീഷണിയെ കുറിച്ച് ജനങ്ങൾ ബോധവാന്മാരാണ്’, യോഗേന്ദ്ര യാദവ് നിരീക്ഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News