‘പരാതി നൽകാതെ വീട്ടിലിരുന്നാൽ പൊലീസ് നടപടിയെടുക്കില്ല’, സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ വിമർശിച്ച് യോഗേശ്വർ ദത്ത്

ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്കെതിരെ കനത്ത വിമർശനവുമായി ഒളിമ്പിക്സ് മെഡൽ ജേതാവ് യോഗേശ്വർ ദത്ത്. പരാതി നൽകാതെ വീട്ടിലിരുന്നാൽ പൊലീസ് നടപടിയെടുക്കില്ല എന്നായിരുന്നു യോഗേശ്വറിന്റെ വിമർശനം.

ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐയ്യോട് സംസാരിക്കവെയാണ് യോഗേശ്വർ ഇത്തരത്തിൽ കനത്ത വിമർശനം ഉന്നയിച്ചത്. ബ്രിജ് ഭൂഷണെതിരെ നടപടി വേണമെങ്കിൽ മൂന്ന് മാസം മുൻപ് തന്നെ പൊലീസിൽ പരാതിപ്പെടണമായിരുന്നു. അല്ലാതെ പരാതി നൽകാതെ വീട്ടിൽ ഇരുന്നാൽ പൊലീസ് നടപടിയെടുക്കില്ലെന്ന് യോഗേശ്വർ ദത്ത് പറഞ്ഞു. ഗുസ്തി താരങ്ങളുടെ പരാതി അന്വേഷിക്കാൻ നിയോഗിച്ച സമിതിയിൽ അംഗം കൂടിയായിരുന്നു യോഗേശ്വർ ദത്ത്.

ALSO READ: പൊരിഞ്ഞ അടി, ഡല്‍ഹി ഹൈദരാബാദ് മത്സരത്തിനിടെ ആരാധകര്‍ തമ്മില്‍ കൂട്ടത്തല്ല്: വീഡിയോ

അതേസമയം, ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണിനെ അറസ്റ്റ ചെയ്യണമെന്നാവശ്യപെട്ടുള്ള ഗുസ്തി താരങ്ങളുടെ സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഗുസ്തി താരങ്ങള്‍. സമരത്തിന് പിന്തുണയുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അടക്കമുള്ളവര്‍ ഇന്നലെ സമര പന്തലില്‍ എത്തിയിരുന്നു.

ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടരുമ്പോഴും രാജിവയ്ക്കില്ലെന്ന നിലപാടിലാണ് ബ്രിജ് ഭൂഷണ്‍. ഗുസ്തിക്കാര്‍ക്ക് ഓരോ ദിവസവും ഓരോ ആവശ്യങ്ങളാണെന്നാണ് ബ്രിജ് ഭൂഷണ്‍ പറഞ്ഞത്. ഇതിനെതിരെ ഗുസ്തി താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ബ്രിജ് ഭൂഷണിനെ ശിക്ഷിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് ഗുസ്തി താരങ്ങള്‍ പറയുന്നു. ദില്ലി പൊലീസിനെതിരേയും ഗുസ്തി താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും അതിനോടുള്ള ദില്ലി പൊലീസിന്റെ സമീപനം ശരിയല്ലെന്നും താരങ്ങള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News