അമിത ആത്മവിശ്വാസം തോല്‍വിയില്‍ കലാശിച്ചെന്ന് യോഗി; രാജി സന്നദ്ധത അറിയിച്ച് മൗര്യ

ഉത്തര്‍പ്രദേശില്‍ നടന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട പരാജയത്തിന് കാരണം അമിത ആത്മവിശ്വാസമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും പങ്കെടുത്ത യോഗത്തിലാണ് യോഗിയുടെ അഭിപ്രായപ്രകടനം.

ALSO READ:  ഭൂതകാലത്തിന്റെ നേട്ടങ്ങൾ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്, തള്ളിക്കളയുക അല്ല വേണ്ട: ഡോ. തോമസ് ഐസക്

യോഗത്തില്‍ സംഘടനയില്‍ അഴിച്ചുപണികള്‍ ആവശ്യമാണെന്ന കാര്യം നദ്ദ ഉയര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ട്ടിയില്‍ പൊട്ടിത്തെറികളും അഭിപ്രായവ്യത്യാസങ്ങളും വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതിനിടയില്‍
സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്ര ചൗദരിയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മതിയായ പിന്തുണയും പ്രാധാന്യവും നല്‍കുന്നില്ലെന്ന് ആക്ഷേപവും ശക്തമാണ്. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് യോഗിയെ മാറ്റണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.

അതേസമയം പാര്‍ട്ടി യോഗത്തില്‍ ബിജെപിയുടെ സംഘടനാ ശക്തിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രാധാന്യത്തിനെ കുറിച്ചാണ് ഉപമുഖ്യമന്ത്രി കേശവ് മൗര്യ സംസാരിച്ചത്. സംഘടനയെ രണ്ടാംതരമാക്കുന്ന സര്‍ക്കാരിന്റെ നിലപാട് ശരിയല്ലെന്നാണ് അദ്ദേഹം വാദിച്ചത്. താന്‍ ആദ്യം പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും അതിന് ശേഷമാണ് ഉപമുഖ്യമന്ത്രിയെന്നും അദ്ദേഹം തുറന്നടിച്ചു. ഇപ്പോഴുള്ള നേതൃത്വത്തിന്റെ പിടിപ്പിലായ്മയ്‌ക്കൊപ്പം മറ്റു പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളുമായുള്ള സഹകരണത്തില്‍ വന്ന അകല്‍ച്ചയുമാണ് വലിയ തിരിച്ചടി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേരിടേണ്ടി വന്നതിന് പിന്നിലെന്നത് വ്യക്തമാക്കുന്നതാണ് ഇരുനേതാക്കളും തമ്മിലുള്ള ചേര്‍ച്ച ഇല്ലായ്മ വ്യക്തമാക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

ALSO READ:  എറണാകുളത്ത് കെഎസ്ആർടിസി ഡ്രൈവറെ കാർ ഡ്രൈവർ മർദിച്ചു

ബിജെപിക്ക് ഉണ്ടായ കനത്ത തോല്‍വിക്കുള്ള ഉത്തരവാദിത്വം യോഗിക്ക് മേല്‍ ചുമത്തിയതുമൂലമാണ് അമിത ആത്മവിശ്വാസമാണെന്ന പരാമര്‍ശത്തിന് പിന്നിലെന്നാണ് വിമര്‍ശനം ഉയരുന്നത്. സര്‍ക്കാരിന് അമിതമായി പ്രാധാന്യം നല്‍കിയത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ വെള്ളത്തിലാക്കിയെന്നാണ് മൗര്യ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News