‘യമരാജ് കാത്തിരിക്കുന്നു’; മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിൽ സ്ത്രീകളെ ശല്യം ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്. സ്ത്രീകളെ ശല്യം ചെയ്യുന്നവർക്കായി ‘യമരാജ് ‘ കാത്തിരിക്കുന്നുണ്ടെന്നായിരുന്നു യോഗിയുടെ മുന്നറിയിപ്പ്. അംബേദ്കര്‍ നഗറില്‍ 11ാം ക്ലാസ് വിദ്യാർത്ഥിനിയെ ബൈക്കിലെത്തിയ അക്രമികള്‍ ഷാല്‍ വലിച്ചതിനെതുടര്‍ന്ന് സൈക്കിളില്‍നിന്ന് വീണ് മരിച്ച സംഭവത്തിന് പിന്നാലെയാണ് യോഗിയുടെ പുതിയ പ്രസ്താവന.

Also read:61-ാമത് സ്കൂൾ കലോത്സവ മാധ്യമ അവാർഡ്; മികച്ച കവറേജിനുള്ള പുരസ്‌കാരം കൈരളി ന്യൂസ് ഓൺലൈനിന്‌

റോഡിലൂടെ നടക്കുന്ന ആരെങ്കിലും ഉപദ്രവിച്ചാൽ, അടുത്ത റോഡില്‍ മരണദേവനായ ‘യമരാജ്’ അവരെ കാത്തിരിക്കും. അവരെ യമരാജന്‍റെ അടുത്തേക്ക് കൊണ്ടുപോകുന്നത് ആര്‍ക്കും തടയാന്‍ കഴിയില്ല- യോഗി ആദിത്യനാഥ് പറഞ്ഞു. നിയമം ദുരുപയോഗം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും ക്രമസമാധാനപാലനത്തിനായി ശക്തമായ നിയമവ്യവസ്ഥിതി ഉണ്ടാകേണ്ടതുണ്ടെന്നും യോഗി ആദിത്യനാഥ് കൂട്ടിചേര്‍ത്തു. ഗോരഖ്പുരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് സംസാരിക്കുന്ന വേളയിലായിരുന്നു യോഗി ആദിത്യനാഥിന്റെ പുതിയ പ്രസ്താവന.

Also read:ഓണം ബമ്പർ ലോട്ടറി: റെക്കോര്‍ഡ് വില്‍പന, നറുക്കെടുപ്പിന് ഇനി രണ്ട് നാള്‍ മാത്രം

ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗറില്‍ കഴിഞ്ഞ ദിവസമാണ് സൈക്കിള്‍ ഓടിച്ച് വീട്ടിലേക്ക് പോകുന്നതിനിടെ പെണ്‍കുട്ടിയെ അക്രമികള്‍ ഷാള്‍ പിടിച്ചുവലിച്ച് അപകടപ്പെടുത്തിയത്. അക്രമികള്‍ ഷാള്‍ പിടിച്ചുവലിച്ചതോടെ പെണ്‍കുട്ടിക്ക് സൈക്കിളിന്‍റെ നിയന്ത്രണം നഷ്ടമാവുകയും കുട്ടി റോഡിലേക്ക് വീഴുകയും ചെയ്തു. തുടർന്ന് റോഡില്‍ വീണ പെണ്‍കുട്ടിയുടെ മുകളിലൂടെ പിന്നാലെയെത്തിയ മറ്റൊരു അക്രമി മോട്ടോര്‍ ബൈക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഇതോടെയാണ് 17കാരിക്ക് ജീവൻ നഷ്ടമാവുന്നത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിക്കുകയും അതുമായി ബന്ധപ്പെട്ട് മൂന്നു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News