യോഗി ആദിത്യനാഥ് കരഞ്ഞു പോയി; സംഭവം വൈറല്‍

ബോളിവുഡ് താരം കങ്കണ റണൗട്ട് നായികയായ ചിത്രമാണ് തേജസ്. ബോക്‌സ് ഓഫീസില്‍ കിതച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം ലഖ്‌നൗവിലെ ലോക് ഭവന്‍ ഓഡിറ്റോറിയത്തില്‍ നടത്തി. ഇതിന് പിന്നാലെ ചിത്രത്തെ കുറിച്ച് യോഗി ആദിത്യനാഥിന്റെ പ്രതികരണം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നായിക കങ്കണ. സിനിമ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടെന്ന് പ്രദര്‍ശനത്തിനുശേഷം കങ്കണ പ്രതികരിച്ചു. യോഗി ആദിത്യനാഥിന് സിനിമ ഏറെ ഇഷ്ടമായെന്നും ചിത്രത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ: ആലപ്പുഴയിൽ ശ്രീനാരായണഗുരു മന്ദിരത്തിന് നേരെ ആക്രമണം

‘സിനിമ കണ്ടുകൊണ്ടിരിക്കേ യോഗി ആദിത്യനാഥ് കരഞ്ഞുപോയി. ഞങ്ങള്‍ക്കും ഞങ്ങളുടെ സിനിമയ്ക്കും രാജ്യവിരുദ്ധ ശക്തികളില്‍ നിന്നും ശത്രുക്കളില്‍ നിന്നും സംരക്ഷണം നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ദേശീയവാദികളോട് ഈ ചിത്രം കാണാന്‍ പ്രചോദനം നല്‍കുമെന്നും പറഞ്ഞു.” മാദ്ധ്യമങ്ങളോട് കങ്കണ പറഞ്ഞു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ALSO READ: പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് കോഴിക്കോട് സംഘാടക സമിതി രൂപീകരിച്ചു

ഒപ്പം വ്യോമസേനയെ കുറിച്ചുള്ള അഭിമാന ബോധം ഉയര്‍ത്താന്‍ തേജസ് സൂകൂളുകളിലും കോളേജുകളിലും പ്രദര്‍ശിപ്പിക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു. യോഗി ആദിത്യനാഥിനുപുറമേ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയും സിനിമയ്‌ക്കെത്തിയിരുന്നു.

ALSO READ: ഹോട്ടല്‍ മേഖല ആശങ്കയില്‍; വീണ്ടും ഇരുട്ടടിയായി ഗ്യാസ് സിലിണ്ടര്‍ വില

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News