ഭക്ഷണം കഴിക്കുന്നതിന് മുൻപ് പ്രാർത്ഥിച്ച് വിശാൽ, തൊട്ടടുത്തിരുന്ന യോഗി ബാബുവിന്റെ റിയാക്ഷൻ കണ്ട് ചിരി നിർത്താതെ സോഷ്യൽ മീഡിയ; വീഡിയോ

സിനിമാ താരങ്ങൾ എന്ത് ചെയ്താലും സോഷ്യൽ മീഡിയകളിൽ അത് ട്രെൻഡിങ് ആവാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ ചർച്ചയാകുന്നത്. യോജിബാബുവും വിശാലും ഭക്ഷണം കഴിക്കുന്നതിനിടെ വിശാൽ പ്രാർത്ഥിക്കുന്നതും, ഇത് കണ്ട് യോജിബാബുവിന്റെ മുഖത്ത് ഒരു റിയാക്ഷൻ വരുന്നതുമാണ് വിഡിയോയിൽ ഉള്ളത്. സമൂഹ മാധ്യമങ്ങളിൽ രസകരമായ ഈ വീഡിയോ ഇപ്പോൾ ട്രെൻഡിങ് ആയികൊണ്ടിരിക്കുകയാണ്.

ALSO READ: വര്‍ഗീയത ഇല്ലാത്ത ഏവര്‍ക്കും മനുഷ്യ ചങ്ങലയിലേക്ക് സ്വാഗതം: ഡിവൈഎഫ്‌ഐ

രത്നം എന്ന സിനിമയുടെ ഷൂട്ടിങ്ങിന് ഇടെയാണ് സംഭവം നടന്നതെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എക്‌സിൽ പ്രചരിച്ച വിഡിയോയ്ക്ക് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. രസകരമായ കമന്റും അതോടൊപ്പം തന്നെ വിദ്വേഷം നിറഞ്ഞ കമന്റും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. യോഗി ബാബുവിനെ അനുകൂലിച്ചുകൊണ്ട് പലരും അഭിപ്രായം പറയുമ്പോൾ, വിശാലിന്റെ വിശ്വാസത്തെ പുച്ഛിക്കുന്ന തരത്തിലുള്ള മുഖഭാവമാണ് യോഗി ബാബുവിന്റേത് എന്നും വിമർശങ്ങൾ ഉയരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News