കോട്ടയം ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

BIKE ACCIDENT

കോട്ടയം കാഞ്ഞിരപ്പള്ളി വിഴിക്കിത്തോട്ടിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. പരുന്തുംമല പെട്രോൾ പമ്പിന് സമീപത്തു വച്ചാണ് അപകടം നടന്നത്. വിഴിക്കത്തോട് സ്വദേശി നന്ദു (19 ) ആണ് മരണപ്പെട്ടത് . സ്വകാര്യ ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ബൈക്ക് ബസ്സിൽ തട്ടി മറിയുകയായിരുന്നു. തുടർന്ന്, ബസ് യുവാവിന്‍റെ ശരീരത്തിലൂടെ കയറയറിയിറങ്ങി. ശനിയാഴ്ച വൈകുന്നേരം ഏഴരയോടെയായിരുന്നു അപകടം സംഭവിച്ചത്.

ALSO READ; കുടിവെള്ളക്കുപ്പികൾക്കും സൈക്കിളിനും നോട്ട്ബുക്കിനും ജി.എസ്.ടി നിരക്ക് കുറയും; ആഡംബര വാച്ചിനും ഷൂവിനും കുത്തനെ കൂട്ടും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News