കടുത്ത പ്രതിഷേധം ഉയർന്നതിന് പിന്നാലെ ദക്ഷിണ കൊറിയയിൽ ഏർപ്പെടുത്തിയ പട്ടാള നിയമം പിൻവലിച്ചു. രാത്രി ഏർപ്പെടുത്തിയ നിയമം പുലരും മുൻപേ പ്രസിഡന്റ് യൂണ്‍ സുഖ് യോള്‍ പിന്‍വലിച്ചു. പാര്‍ലമെന്റ് ഒന്നടങ്കം എതിര്‍ത്ത് വോട്ടുചെയ്തതോടെയാണ് നിയമം പ്രഖ്യാപിച്ച് ആറ് മണിക്കൂറിൽ പ്രസിഡന്റിന്റെ യു ടേൺ.
വിന്യസിച്ച സൈനികരെ സർക്കാർ പിൻവലിച്ചെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം സൈനിക നിയമം പിൻവലിച്ച് ഔദ്യോഗിക അറയിപ്പിറക്കുമെന്നും യൂൻ സുക് യോൾ വ്യക്തമാക്കി.
1980 ന് ശേഷം ഇതാദ്യമായായിരുന്നു ദക്ഷിണ കൊറിയയില്‍ പട്ടാള നിയമം പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച രാത്രി വൈകി ദേശീയ ടെലിവിഷനിലൂടെയായിരുന്നു രാജ്യത്ത് പട്ടാള നിയമം ഏർപെടുത്തുന്നതായി പ്രസിഡന്റ് അറിയിച്ചത്.
ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്ന പ്രതിപക്ഷം പാർലമെന്റ് നിയന്ത്രിക്കുന്നുവെന്നും ദേശദ്രോഹ നടപടികളിലൂടെ സർക്കാരിനെ തളർത്തുന്നുവെന്നും ആരോപിച്ചായിരുന്നു നടപടി.
സ്വന്തം പീപ്പിള്‍സ് പവര്‍ പാര്‍ടിയെപോലും അറിയിക്കാതെയായിരുന്നു പ്രസിഡന്റിന്റെ പട്ടാളനിയമ പ്രഖ്യാപനം.യോളിന്‍റെ തീരുമാനത്തിനെതിരെ വിദ്യാര്‍ഥികളടക്കം പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. അതേസമയം യോള്‍ രാജി വയ്ക്കണമെന്നും ഇംപീച്ച്മെന്‍റ് നേരിടണമെന്നും പ്രതിപക്ഷം ആവശ്യമുന്നയിച്ചിട്ടുണ്ട്.40 എംപിമാര്‍ യോളിനെ ഇംപീച്ച്ചെയ്യാനുള്ള പ്രമേയം വൈകാതെ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുമെന്നും ചില റിപ്പോർട്ടുകളുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here