നോർക്കയിൽ ഒഇടി, ഐഇഎൽടിഎസ്, ജർമൻ കോ‍ഴ്സ് പഠനങ്ങൾക്ക് അപേക്ഷിക്കാം

norka

ഒഇടി, ഐഇഎൽടിഎസ് (ഓഫ് ലൈൻ/ഓൺലൈൻ) ജർമൻ എ1, 2, ബി1 ( ഓഫ് ലൈൻ) കോഴ്സു കളിലേക്ക് നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻഐഎഫ്എൽ) തിരുവനന്തപുരം സെന്റർ അപേക്ഷ ക്ഷണിച്ചു. 16 വരെ അപേക്ഷ നൽകാമെന്ന് നോർക്ക റൂട്‌സ് സിഇഒ അജിത് കോളശേരി അറിയിച്ചു. ഐഇഎൽടിഎസ് ആൻഡ് ഒഇടി (ഓൺലൈൻ- എട്ട് ആഴ്ച) കോഴ്സിൽ ബിപിഎൽ/എസ്‌സി/ എസ്‌ടി വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് ഫീസ് സൗജന്യമാണ്.

മറ്റുളളവർക്ക് ജിഎസ്ടി ഉൾപ്പെടെ 4425 രൂപയാണ് ഫീസ്. ലിസണിങ്, റീഡിങ്, സ്പീക്കിങ്, റൈറ്റിങ് എന്നീ നാലു മോഡ്യൂളുകൾ ഉണ്ടാകും. മുൻ കാലങ്ങളിൽ ഒഇടി/ഐഇഎൽ ടിഎസ് പരീക്ഷ എഴുതിയവർക്കു മാത്രമായിരിക്കും ഓൺലൈൻ ബാച്ചിലേക്കുള്ള പ്രവേശനം.

also read; കേരള മീഡിയ അക്കാദമിയിൽ വീഡിയോ എഡിറ്റിംഗ് പഠിക്കാം; അപേക്ഷ ക്ഷണിച്ചു

ഓൺലൈൻ കോഴ്സുകൾക്ക് ഫീസിളവ് ബാധകമല്ല. ഓഫ് ലൈൻ കോഴ്സിൽ മൂന്ന് ആഴ്ച നീളുന്ന അഡീഷണൽ ഗ്രാമർ ക്ലാസിനും അവസരമുണ്ടാകും. ഇതിന് 2000 രൂപയാണ് ഫീസ്. ഐഇഎൽടിഎസ് ഓൺലൈൻ എക്സാം ബാച്ചിന് 4425 രൂ പയും റഗുലർ ബാച്ചിന് 7080 രൂപ യുമാണ് ഫീസ്. ഒഇടി (ഓൺലൈൻ- നാല് ആഴ്ച) 5900 രൂപ, ഏതെങ്കിലും ഒരു മോഡ്യൂളിന് 8260 രൂപ, രണ്ട് മോഡ്യൂളുകൾക്ക് ജിഎസ്ടി ഉൾപ്പെടെ 7080 രൂപയുമാണ് ഫീസ് .

വിവരങ്ങൾക്ക് 7907323505 (തിരുവനന്തപുരം) എന്ന മൊബൈൽ നമ്പരിലോ, നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പരുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +918802 012 345 (വിദേശത്തു നിന്നും, മിസ്‌ഡ് കോൾ സർവീസ്) ബന്ധപ്പെടാം. കോഴ്സ് വിജയകരമായി പൂർ ത്തിയാക്കുന്ന ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക് നോർക്കറൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്താനും അവസരമുണ്ടാകും. വിവരങ്ങൾക്ക്: www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News