കേരള ബിഫാം ലാറ്ററൽ; 16 വരെ അപേക്ഷിക്കാം

bpham

കേരളത്തിലെ സർക്കാർ / സ്വകാര്യ സ്വാശ്രയ ഫാർമസി കോളേജുകളിലെ 2024-25 അധ്യയനവർഷത്തെ ബിഫാം ലാറ്ററൽ എൻട്രിക്കുള്ള പ്രവേശനപരീക്ഷക്ക് അപേക്ഷിക്കാം. www.cee.kerala.gov.in വെബ്സൈറ്റിൽ 16ന് വൈകിട്ട് മണിക്കകം അപേക്ഷ സമർപ്പിക്കണം. 800 രൂപ അപേക്ഷാഫീ ഓൺലൈനായി അടയ്ക്കാം. പട്ടികജാതിക്കാർക്ക് 400 രൂപ അടച്ചാൽ മതി. പട്ടികവർഗക്കാർ അപേക്ഷാ ഫീസ് അട‌യ്ക്കേണ്ടതില്ല. ഫോട്ടോയും ഒപ്പും പ്രസക്ത സർട്ടിഫിക്കറ്റുകളും അപ്ലോഡ് ചെയ്യണം. രേഖകളൊന്നും പ്രവേശനപരീക്ഷാ കമ്മിഷണർക്ക് അയച്ചുകൊടുക്കേണ്ട ആവശ്യമില്ല.

50% എങ്കിലും മാർക്കോടെ ഫൈനൽ ഇയർ ഡിഫാം പരീക്ഷ അഥവാ തുല്യയോഗ്യതയുള്ള കേരളീയർക്കാണു പ്രവേശനം. ഉയർന്ന പ്രായമില്ല. കൗൺസിലിങ് വേളയിൽ ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തും.

ALSO READ; ക്യാമറ ചലിപ്പിക്കാൻ പഠിക്കാം; കേരള മീഡിയ അക്കാദമി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

90 മിനിറ്റിൽ ഉത്തരം നൽകേണ്ട 120 ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള ഒരു പേപ്പറാണുള്ളത്. ഡിഫാം നിലവാരത്തിൽ 12 വിഷയങ്ങളിലെ 10 ചോദ്യം വീതം ഉണ്ടാകും. തെറ്റിനു മാർക്ക് കുറയ്ക്കും. അഡ്‌മിറ്റ് കാർഡ് പരീക്ഷയ്ക്കു മുൻപു സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. പരീക്ഷയുടെ തീയതിയും കേന്ദ്രങ്ങളും പിന്നീട് അറിയാം.

8 സെമസ്റ്റർ ബിഫാം പ്രോഗ്രാമിലെ മൂന്നാം സെമസ്റ്ററിലേക്കാണു പ്രവേശനം. സ്വാശ്രയ കോളജുകളിലെ പകുതി സീറ്റുകൾ സർക്കാർ ക്വോട്ടയിലാണ്. ഇവയിലേക്കുള്ള കൗൺസിലിങ്ങും അലോട്മെന്‍റും പ്രവേശന പരീക്ഷാ കമ്മിഷണർ നടത്തും. ബാക്കിയുള്ള മാനേജ്‌മെന്റ് ക്വോട്ട സീറ്റുകളിലെ പ്രവേശനം അതതു മാനേജ്മെന്റ് നടത്തും. പക്ഷേ, സ്വകാര്യ കോളജുകളിലെ 2023 പ്രവേശനത്തിൽ വന്ന ലാപ്സ്‌ഡ് സീറ്റ് പ്രവേശനവും എൻട്രൻസ് റാങ്ക് അനുസരിച്ചായിരിക്കും.

ALSO READ; യൂറോപ്യന്‍ യൂണിയനിലെ തൊഴില്സാധ്യതകൾക്കായി നോർക്കയും ജര്‍മ്മന്‍ ഏജന്‍സിയും കൈകോർക്കുന്നു

ഓരോ കോളജിലും ബിഫാം കോഴ്സിന് അനുവദിച്ചിട്ടുള്ള സീ റ്റുകളുടെ 10% കൂടുതൽ സീറ്റുകളിലേക്കും ലാപ്സ്‌ഡ് സീറ്റുകളിലേക്കും പാർശ്വപ്രവേശനം നൽകും. സ്ഥാപനങ്ങളും സീറ്റും സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും. സർക്കാർ സീറ്റുകളിൽ നിർദിഷ്‌ട സംവരണക്രമം പാലിക്കും. സർക്കാർ കോളജുകളിൽ വാർഷിക ഫീ 19,690 രൂപയാണ്. 1740 രൂപ നിരതദ്രവ്യവും സർവകലാശാലാ രജിസ്ട്രേഷൻ ഫീയും പുറമേ അടക്കേണ്ടി വരും. പ്രവേശനവിജ്‌ഞാപനവും പ്രോസ്പെക്ടസും www.cee.kerala. gov.in സൈറ്റിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News