ആധാർ കാർഡ് ദുരുപയോ​ഗം ചെയ്യപ്പെടുന്നുണ്ടെന്ന് സംശയമുണ്ടോ?; സ്വയം പരിശോധിക്കാം

Aadhar Card Using History

പ്രാഥമിക തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. സർക്കാർ സേവനങ്ങൾ, ബാങ്കിംഗ് സൗകര്യങ്ങൾ, ടെലികോം കണക്ഷനുകൾ എന്നിവക്കെല്ലാം ആധാർകാർഡ് ആവശ്യവുമാണ്. പക്ഷെ ഇത് ദുരുപയോ​ഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക തട്ടിപ്പ്, ഐഡൻ്റിറ്റി മോഷണം അല്ലെങ്കിൽ സേവനങ്ങളിലേക്കുള്ള അനധികൃത പ്രവേശനം എന്നിവക്കായി ആധാർ കാർഡ് ദുരുപയോ​ഗം ചെയ്യപ്പെടുന്നുണ്ട്.

നമ്മൾ അറിയാതെ നമ്മുടെ ആധാർകാർ‍ഡ് വിവരങ്ങൾ ആരെങ്കിലും ഉപയിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ സാധിക്കും.

Also Read: വാട്‌സ്ആപ്പ്‌ സ്വകാര്യതാനയത്തില്‍ വീഴ്ച്ച; മെറ്റയ്ക്ക് 213 കോടി പിഴ

ആധാർ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?

നമ്മൾക്ക് നേരിട്ട് പരിശോധിക്കാൻ സാധിക്കില്ലെങ്കിലും ആധാർ നമ്പർ എവിടെയെല്ലാം ഉപയോഗിച്ചെന്ന് നമ്മൾക്ക് പരിശോധിക്കാൻ പറ്റും. യാത്ര, താമസം, ബാങ്കിങ്, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്ക് ആധാർ എവിടെയെല്ലാമാണ് ഉപയോഗപ്പെടുത്തിയത് എന്ന് പരിശോധിക്കാൻ പറ്റും.

ആധാർ സുരക്ഷിതമായി സൂക്ഷിക്കാനും അതിൻ്റെ ഉപയോഗം ട്രാക്ക് ചെയ്യാനും സഹായിക്കുന്നതിനായുള്ള ‍ടൂളുകൾ യുഐഡിഎഐ അവതിരിപ്പിച്ചിട്ടുണ്ട്.

  • myAadhaar പോർട്ടലിലേക്ക് എടുക്കുക
  • ആധാർ നമ്പർ, ക്യാപ്‌ച കോഡ് എന്നിവ നൽകി “ഒടിപി ഉപയോഗിച്ച് ലോഗിൻ ചെയ്യുക”.
  • നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു OTP ലഭിക്കും. നിങ്ങളുടെ അക്കൗണ്ട് ആക്സസ് ചെയ്യാൻ അത് നൽകുക.
  • “ഓതൻ്റിക്കേഷൻ ഹിസ്റ്ററി” ഓപ്‌ഷൻ തിരഞ്ഞെടുത്ത് നിങ്ങൾ അവലോകനം ചെയ്യാൻ ആഗ്രഹിക്കുന്ന കാലയളവിനുള്ള തീയതികൾ തിരഞ്ഞെടുക്കുക.
  • ലോഗ് പരിശോധിച്ച് പരിചിതമല്ലാത്തതോ സംശയാസ്പദമായതോ ആയ ഇടപാടുകൾ ഉണ്ടോയെന്ന് നോക്കുക.

ആധാർ അനധികൃതമായി ഉപയോ​ഗിച്ചിട്ടുണ്ട് എന്ന് തോന്നുകയാണെങ്കിൽ യുഐഡിഎഐയുടെ ‘1947 ‘ എന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈനിലേക്ക് വിളിക്കാം. help@uidai.gov.in എന്ന ഇമെയിലിലേക്ക് പരാതി അയക്കുകയും ചെയ്യാം.

Also Read: കോഡിങ് അത്ര എളുപ്പമല്ല; എഐക്ക് അങ്ങനെയൊന്നും മനുഷ്യരെ മറികടക്കാനാകില്ല: ​ഗൂ​ഗിൾ റിസർച്ച് ​ഹെഡ്

ആധാർ ബയോമെട്രിക്സ് ലോക്ക് ചെയ്യാം.

ആധാർ ബയോമെട്രിക്‌സ് ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനുമുള്ള ഓപ്ഷനും യുഐഡിഎഐ ഇപ്പോൾ നൽകുന്നുണ്ട്. ആധാർ ബയോമെട്രിക്‌സ് ലോക്ക് ചെയ്യുന്നത് ആധാർ ദുരുപയോ​ഗം ചെയ്യപ്പെടുന്നത് തടയാം.

എങ്ങനെ ആധാർ ബയോമെട്രിക്‌സ് ലോക്ക് ചെയ്യാം?

  • യുഐഡിഎഐ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • “ലോക്ക്/അൺലോക്ക് ആധാർ” വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്യുക. മാർഗ്ഗനിർദ്ദേശങ്ങൾ വായിച്ച് പേജിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് വിവരങ്ങൾ നൽകുക.
  • നിങ്ങളുടെ വെർച്വൽ ഐഡി (VID), പേര്, പിൻ കോഡ്, ക്യാപ്‌ച കോഡ് എന്നിവ നൽകുക.
  • നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒറ്റത്തവണ പാസ്‌വേഡ് ലഭിക്കാൻ “OTP അയയ്ക്കുക” ക്ലിക്ക് ചെയ്യുക.
  • പ്രക്രിയ പൂർത്തിയാക്കാനും നിങ്ങളുടെ ആധാർ ബയോമെട്രിക്‌സ് ലോക്ക് ചെയ്യാനും OTP ഉപയോഗിക്കുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News