യൂട്യൂബിൽ ഇനി ഗെയിമും കളിക്കാം. ഹോം ഫീഡിലെ പ്ലേയബിൾസ് എന്ന പേരിൽ പുതിയ ടാബിലൂടെയാണ് പരീക്ഷണവുമായി യൂട്യൂബ് എത്തിയിരിക്കുന്നത്. ആപ്പിനുള്ളിൽ ഗെയിം ഡൗൺലോഡ് ചെയ്യാതെ കളിക്കാനുള്ള അവസരമാണ് യൂട്യൂബ് ഇതിലൂടെ ഒരുക്കുന്നത്.
തെരെഞ്ഞെടുത്ത ഉപയോക്താക്കൾക്കിടയിലാണ് നിലവിൽ പരീക്ഷണം നടത്തുന്നത്. യൂട്യൂബ് വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും ഇത് ലഭ്യമാകും. സ്റ്റാക്ക് ബൗൺസ് പോലെയുള്ള ഗെയിമുകകളാണ് തുടക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എച്ച് ടി എം എൽ അടിസ്ഥാനമാക്കിയുള്ള ഗെയിമാണിത്. യൂട്യൂബ് കാഴ്ച്ചക്കാരിലേറെയും ഗെയിം വീഡിയോ സ്ട്രീമിങ്ങിൽ നിന്നുള്ളവരാണ് എന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.
ALSO READ: പുരാവസ്തു തട്ടിപ്പ് കേസ്; ഐ.ജി ലക്ഷ്മണിന് വീണ്ടും സസ്പെൻഷൻ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here