വോട്ടര്‍ ഐഡി മറന്നാല്‍ ഇനി പേടിക്കേണ്ട ; പുതിയ സിസ്റ്റം ഇങ്ങനെ

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. ഈ തെരഞ്ഞെടുപ്പില്‍ 13 തിരിച്ചറിയല്‍ രേഖകള്‍ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകര്‍ക്ക് ഉപയോഗിക്കാം എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഫോട്ടോ പതിച്ച വോട്ടര്‍ ഐഡി കാര്‍ഡാണ്.

ALSO READ : പൊതുമേഖലയെ വിറ്റുതുലക്കുന്നവരോട് പൊതുമേഖല ബദലാണെന്ന് പ്രഖ്യാപിക്കുന്ന മറ്റൊരു കേരള മോഡൽ; കെൽട്രോണിനെ പ്രശംസിച്ച് മന്ത്രി പി രാജീവ്

എന്നാല്‍ പോളിംഗ് ബൂത്തിലെത്തുമ്പോള്‍ വോട്ടര്‍ ഐഡി കാര്‍ഡ് എടുക്കാന്‍ മറന്നു എന്നുതന്നെയിരിക്കട്ടെ. എങ്കിലും നിങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ സാധിക്കും. വോട്ടര്‍ ഐഡി കാര്‍ഡ് ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രം മതി. ആവശ്യം വന്നാല്‍ വോട്ടര്‍ ഐഡി കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള അവസരമാണ് ഇലക്ഷന്‍ കമ്മീഷന്‍ ഒരുക്കിയിരിക്കുന്നത്. e-EPIC service എന്നാണ് ഈ സംവിധാനത്തിന്റെ പേര്. പിഡിഎഫ് ഫോര്‍മാറ്റില്‍ ലഭിക്കുന്ന വോട്ടര്‍ ഐഡി കാര്‍ഡ് കോപ്പി ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് ഫോണില്‍ സേവ് ചെയ്ത് വെക്കുന്നതിനൊപ്പം ഡിജിലോക്കറില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്യാം. ഇതേ കോപ്പി പ്രിന്റ് ചെയ്ത് കയ്യില്‍ സൂക്ഷിച്ചാലും വോട്ട് ചെയ്യാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News