ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ പദങ്ങൾ നീക്കം ചെയ്യണം എന്ന ഹർജികൾ പരിഗണിക്കവേ “ഇന്ത്യ മതേതരമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ?” എന്ന ചോദ്യം ഉന്നയിച്ച് സുപ്രീം കോടതി.
ബിജെപി നേതാവും മുൻ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി ഉൾപ്പെടെ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് സുപ്രീം കോടതിയുടെ പരാമർശം. സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ പദങ്ങൾ ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണെന്ന് ഒന്നിലധികം വിധിന്യായങ്ങളിൽ ആവർത്തിച്ച് പറഞ്ഞിട്ടുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. മതേതരത്വം ഭരണഘടനയുടെ കാതലായ സവിശേഷതയാണെന്നും ജസ്റ്റിസ് ഖന്ന പറഞ്ഞു.
Also Read: മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; ബിജെപി സർക്കാരിനെതിരെ പോരാടുകയാണ് ലക്ഷ്യമെന്ന് സിഐടിയു സംസ്ഥാന അധ്യക്ഷൻ
ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് പി വി സഞ്ജയ് കുമാറും ഉൾപ്പെടുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ പദങ്ങൾ നീക്കം ചെയ്യണം എന്ന ആഭിഭാഷകരുടെ വാദത്തെ തുടർന്നാണ് “ഇന്ത്യ മതേതരമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ?” എന്ന് ജസ്റ്റിസ് ഖന്ന ചോദിച്ചത്.
“ഇന്ത്യ മതേതരമല്ലെന്ന് ഞങ്ങൾ പറയുന്നില്ല. പക്ഷെ സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ പദങ്ങൾ ഉൾപ്പെടുത്തിയ ഭേദഗതിയെ ഞങ്ങൾ വെല്ലുവിളിക്കുന്നു” എന്ന് ഇതിന് മറുപടിയായി അഭിഭാഷകൻ ജെയിൻ പ്രതികരിച്ചു.
Also Read: രാജ്യത്ത് ഉള്ളിവില കുത്തനെ ഉയരുന്നു; ഡൽഹിയിൽ കരുതൽ ശേഖരമായി ട്രെയിനിൽ ഉള്ളിയെത്തി
ദീപാവലി അവധിക്കു ശേഷം ഹർജിയിൽ സുപ്രീം കോടതി തുടർന്ന് വാദം കേൾക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here