ഈ നടി സെക്കൻഡുകൾ മാത്രമുള്ള പരസ്യത്തിന് വാങ്ങിയ തുക കേട്ടാൽ നിങ്ങൾ ഞെട്ടും

സിനിമകളിൽ മാത്രമല്ല ഇപ്പോൾ പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ നടികൾ വാങ്ങുന്ന പ്രതിഫലം കോടികളാണ്. തൃഷ, സാമന്ത, അനുഷ്ക തുടങ്ങിയ നടികൾ വാങ്ങുന്ന പ്രതിഫലം നേരത്തെ പുറത്ത് വന്നതുമാണ്. എന്നാൽ ഇപ്പോൾ ഈ നടിമാരെക്കാൾ പ്രതിഫലത്തിൽ മുന്നിൽ നിൽക്കുന്ന മറ്റൊരു നടി സൗത്ത് ഇന്ത്യയിൽ ഉണ്ട്.

Also read:പൂച്ച ഓടിച്ച അണലി ഇഴഞ്ഞുകയറിയത് വീടിനുള്ളിലേക്ക്; സംഭവമറിയാതെ പാമ്പിനെ ചവിട്ടിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പാൻ ഇന്ത്യൻ താരമായ ഈ നടി ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ വാങ്ങിയത് കോടികളാണ്. മറ്റാരുമല്ല, തമിഴ് സിനിമയിലെ സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന നയന്‍താരയാണ് ഈ നായിക. സൗത്ത് ഇന്ത്യൻ സിനിമകളിൽ മാത്രമല്ല, ബോളിവുഡിൽ വരെ വലിയ ഹിറ്റുകൾ ഈ നടി സൃഷ്ടിച്ചിട്ടുണ്ട്.

Also read:പിറന്നാള്‍ ആഘോഷിച്ച് മടങ്ങുന്നതിനിടെ അപകടം; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം, നാല് പേര്‍ക്ക് പരുക്ക്

ഇപ്പോൾ നയൻ‌താര 50 സെക്കന്‍ഡ് മാത്രമുള്ള ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ വാങ്ങിച്ച പ്രതിഫലം വലിയ ചർച്ചയാവുകയാണ്. 5 കോടിയാണ് നടി പ്രതിഫലം വാങ്ങിയത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ടാറ്റാ സ്‌കൈയുടെ പരസ്യത്തിനാണ് നടി ഈ വലിയ തുക പ്രതിഫലമായി വാങ്ങിയിരിക്കുന്നത്. നാല് ഭാഷകളിലായി രണ്ട് ദിവസം കൊണ്ട് ഷൂട്ട് ചെയ്ത പരസ്യമാണിത്. അതേസമയം, ഒരു സിനിമയ്ക്ക് പത്ത് കോടി രൂപയാണ് നയന്‍താരയുടെ പ്രതിഫലം എന്നാണ് റിപ്പോർട്ടുകൾ. ചില ചിത്രങ്ങള്‍ക്ക് പന്ത്രണ്ട് കോടി വരെ നടി പ്രതിഫലമായി വാങ്ങുന്നുണ്ട്. എന്നാല്‍ ഇത് സ്ഥിരമായ ഒരു പ്രതിഫലമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News