ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിദ്ദിഖിനെതിരെ പരാതി നൽകി യുവ അഭിനേത്രി

siddique

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിദ്ദിഖിനെതിരെ പരാതി നൽകി യുവ അഭിനേത്രി. ഡിജിപിക്ക് ഇമെയിൽ വഴിയാണ് പരാതി നൽകിയത്. പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. സിദ്ദിഖ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

Also Read; ‘ഇരകൾക്ക് നീതി ഉറപ്പാക്കാനുള്ള എൽഡിഎഫ് സർക്കാർ ശ്രമങ്ങൾക്ക് അഭിനന്ദനം…’; കേരളം സർക്കാരിന് അഭിനന്ദനമറിയിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ യുവനടി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയായിരുന്നു.  നടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു. അതേസമയം, നടൻ ഇടവേള ബാബുവും പൊലീസിന് പരാതി നൽകി.

Also Read; നടിയെ ആക്രമിച്ച കേസ്; 261-മത്തെ സാക്ഷിയുടെ ക്രോസ്സ് വിസ്താരം നീളുന്നുവെന്ന് പൾസർ സുനി സുപ്രിം കോടതിയിൽ

മാധ്യമങ്ങളിലൂടെ ആരോപണങ്ങൾ ഉന്നയിച്ച രണ്ടു സ്ത്രീകൾക്കെതിരെയാണ് ഇ-മെയിൽ വ‍ഴി പരാതി നൽകിയത്. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കാണിച്ചാണ് പരാതി. ഈ പരാതിയും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും

Young actress filed complaint against actor Siddique

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News