മെഡിക്കൽ ക്യാമ്പിനിടെ ഡോക്ടറിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന പരാതിയുമായി 12 പെൺകുട്ടികൾ, ഡോക്ടര്‍ പിടിയില്‍; സംഭവം കോയമ്പത്തൂരിൽ

pocso case

കോയമ്പത്തൂരിലെ തൊണ്ടാമുത്തൂരിൽ സ്‌കൂളില്‍ വെച്ച് നടന്ന മെഡിക്കല്‍ ക്യാമ്പിനിടെ 12 പെണ്‍കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവ ഡോക്ടര്‍ പിടിയില്‍. തിരുപ്പാട്ടൂര്‍ സ്വദേശി ഡോ. എസ് ശരവണമൂര്‍ത്തിയെന്ന 33 -കാരനെയാണ് പേരൂര്‍ വനിതാപോലീസ് പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തത്.

Also Read; ‘ഈ ആരോപണം സംശയാസ്പദമാണ്, ഇതിനെ സംബന്ധിച്ച സത്യങ്ങൾ ഞാനും മനസിലാക്കുന്നു; ഞാനും മുകേഷും ഇപ്പോഴും നല്ല സുഹൃത്തുക്കൾ’: മേതിൽ ദേവിക

വാൽപാറ ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർഥിനികൾക്ക് നേരിട്ട ലൈംഗികാതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ, എല്ലാ വിദ്യാഭ്യസസ്ഥാപനങ്ങളിലും വിദ്യാര്‍ഥികളുമായി സംവാദം നടത്താന്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായായി ആറ് മുതൽ പത്ത് വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികളുമായി സംവാദം നടത്തിയിരുന്നു, ഈ സംവാദത്തിലാണ് അതിക്രമ സംഭവങ്ങൾ പുറത്തുവരുന്നത്. ഉടൻ തന്നെ സ്‌കൂൾ അധികൃതർ ശിശുക്ഷേമസമിതിക്കും പേരൂര്‍ വനിതാ പൊലീസിനും പരാതി നല്‍കി.

Also Read; പൊലീസിലെ പുഴുക്കുത്തുകളെ സംരക്ഷിക്കില്ല; മന്ത്രി മുഹമ്മദ് റിയാസ്

ഇവർ സ്‌കൂളിലെത്തുകയും കുട്ടികളിൽ നിന്ന് തെളിവെടുപ്പ് നടത്തുകയും ചെയ്തു. മെഡിക്കൽ ക്യാമ്പിൽ നടന്ന പരിശോധനയിൽ ഡോക്ടറിൽ നിന്ന് മോശമായ അനുഭവമുണ്ടായെന്ന് കുട്ടികൾ പൊലീസിനോടും ശിശുക്ഷേമസമിതിയോടും തുറന്നുപറഞ്ഞു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ കുറ്റം ചുമത്തി ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി കോയമ്പത്തൂര്‍ സെന്‍ട്രല്‍ജയിലില്‍ റിമാന്‍ഡിലാണ്.

Young doctor arrested for sexually assaulting 12 girls during medical camp in Coimbatore

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News