“മന്ത്രിയുടെ ഓഫീസിൽ സംഭവിച്ചത് അത്ഭുതപ്പെടുത്തി; എവിടെയും മറുപടി പറയാതെ ഞാനോടുകയായിരുന്നു”; യുവ സംരഭകയുടെ അനുഭവക്കുറിപ്പ്

യുവ സംരഭകയായ അൻസിയയുടെ വ്യവസായവകുപ്പിനെക്കുറിച്ചുള്ള അനുഭവകുറിപ്പ് ശ്രദ്ധേനേടുന്നു. ഉമ്മീസ് നാച്യുറൽസ് കമ്പനിയുടെ സി ഇ ഒ കൂടിയായ അൻസിയ വ്യവസായ വകുപ്പിൻ്റെ ഇടപെടൽ തൻ്റെ ജീവിതത്തിൽ നിർണായകമായി മാറിയ സംഭവമാണ് കുറിപ്പിലൂടെ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ജനുവരി മുതൽ താൻ നേരിട്ട പ്രശ്നങ്ങളും അതിൽ നിന്ന് പരിഹാരം കണ്ടതുമെല്ലാം വിശദമായി തന്നെ കുറിപ്പിൽ അവർ പറയുന്നുണ്ട്. ഒരല്പം പോലും പ്രതീക്ഷയില്ലാതെ ഒരു സംരംഭക എന്ന നിലയിൽ ഞാൻ നേരിടുന്ന പ്രശ്നങ്ങൾ ഒരു ഇ മെയിൽ ആയി വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന് അയക്കാൻ തോന്നിയ നിമിഷമാണ് തൻ്റെ ജീവിതത്തിൽ വഴിത്തിരിവായതെന്നാണ് അൻസിയ പറയുന്നത്.

Also Read: ഡിവൈഎഫ്ഐ നേതാവ് അമ്പാടിയുടെ കൊലപാതകം; പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

അൻസിയയുടെ കുറിപ്പ് 

കഴിഞ്ഞ ജനുവരി അവസാന ആഴ്ച്ച മുതൽ ഞാൻ കേട്ട ചോദ്യം, ഒന്ന് മാത്രമായിരുന്നു .
എന്താണ് എനിക്ക് സംഭവിച്ചത് ?
എവിടെയും മറുപടി പറയാതെ ഞാനോടുകയായിരുന്നു ..
അതൊരിക്കലും ഞാൻ നിന്നവിടത്തേക്ക് തന്നെ എത്താനായിരുന്നില്ല , എവിടെനിന്നു അവസാനിപ്പിചുവോ അതിനേക്കാൾ ഉയരങ്ങളിലേക്കായിരുന്നു ഈ ഓട്ടം .
ഈ കുറിപ്പ് ആരോടും ഉള്ള നന്ദി പറച്ചിലുമല്ല , പരിഭവുമല്ല .

നമുക്ക് കിട്ടേണ്ട അവകാശങ്ങൾ നേടാനും , നേടിയെടുക്കാനും നേരായ മാർഗ്ഗമാണ് നമ്മുടെ യാത്രയെങ്കിൽ കൂടെ നേരായ സംവിധാനവും ,സഹായിക്കണം എന്ന് മനസുള്ള കുറേ ആളുകളും ഈ ഭരണകൂടത്തിന്റെ ഭാഗമായി ഉണ്ട് എന്ന ഓർമപ്പെടുത്തലാണ്.
നാലു വർഷമായി നല്ലരീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു സ്ഥാപനത്തിന്റെയും , സംരഭത്തിന്റെയും ഉടമയാണ് ഞാൻ .ഈ കഴിഞ്ഞ കാലമത്രയും 1.50കോടി ടേൺ ഓവറും അതിൽ 80%ജോലി ചെയ്യുന്നത് സ്ത്രീകളുമാണ് .അതെ ഇതൊരു സംരംഭത്തിൽ സാധാരണ കണക്ക് തന്നെയാണ് ,എന്നാൽ 19 വയസ്സുള്ള , ബിസിനസ്സോ ,ബിസിനസ്സ് പാരമ്പര്യമോ ഇല്ലാത്ത ഒരു പെൺകുട്ടിക്ക് ഈ വിജയം കൈവരിക്കുക എന്നത് വലിയ കഠിനാധ്വാനത്തിന്റെ നാളുകളിലൂടെയായിരുന്നു . അതുകൊണ്ട് തന്നെ ഈ സംരംഭം ഒരു സുപ്രഭാതത്തിൽ അടച്ചിടേണ്ടി വന്നപ്പോൾ അത് അംഗീകരിക്കാൻ ഞാൻ തയ്യാറല്ലായിരുന്നു .അതുകൊണ്ട് തന്നെയാണ് വളഞ്ഞ വഴികൾ സ്വീകരിക്കാതെ നേരിട്ട് തിരുവനന്തപുരത്തേക് ആ രാത്രി തന്നെ വണ്ടി കേറാൻ ഞാൻ തീരുമാനിച്ചത് .9 ദിവസങ്ങൾ ഞാൻ പല വാതിലുകളും മുട്ടിയെങ്കിലും , എത്തേണ്ടിടത്ത് എത്താൻ വൈകിയതിന് കാരണം ഇന്ന് നമ്മൾ ഓരോരുത്തരുടെയും ചിന്താഗതി തന്നെയാണ് . “പിടിപാടുകളൊന്നും ഇല്ലാതെ മുകളിലേക്ക് എത്താൻ പറ്റില്ല എന്ന ആ പഴയ ചിന്ത തന്നെ “.

ഒരല്പം പോലും പ്രതീക്ഷയില്ലാതെ ഒരു സംരംഭക എന്ന നിലയിൽ ഞാൻ നേരിടുന്ന പ്രശ്നങ്ങൾ ഒരു ഇ-മെയിൽ ആയി ബഹു :മന്ത്രി പി . രാജീവ് (വ്യവസായ വകുപ്പ് ) അയക്കാൻ എനിക്ക് തോന്നിയ നിമിഷമാണ് എന്റെ പ്രശ്ന പരിഹാരത്തിനുള്ള വഴിത്തിരിവ്. കുന്നോളം കെട്ടി കിടക്കുന്ന ഇ-മെയിലുകൾക്കിടയിൽ മൂടിപ്പോകുമായിരിക്കാം എന്നു കരുതിയ ഒന്നാണത് . പക്ഷെ 2 മണിക്കൂറുകൾക്ക് ശേഷം കാര്യകാരണങ്ങൾ അനേഷിച്ചുകൊണ്ട് മന്ത്രിയുടെ ഓഫീസിൽ നിന്നും വന്ന റിപ്ലൈ മെയിൽ അതെന്നെ അത്ഭുതപ്പെടുത്തി ! മാത്രമുമല്ല എന്നേക്കാൾ ഉത്തരവാദിത്യത്തോടെ ഈ പ്രശ്‌നപരിഹാരത്തിന് കൂടെ നിൽക്കാൻ തയ്യാറായ പല ഗവണ്മെന്റ് മേഖലയിൽ നിന്നുള്ള ഒരു കൂട്ടം ഉദ്ദേഗസ്ഥരെ കാണാനും അതിനുശേഷം സാധിച്ചു .പഞ്ചായത്ത് , വ്യവസായ വകുപ്പ് , മുൻസിപ്പാലിറ്റി , ഡി ഐ സി ,മന്ത്രിയുടെ പി എ ഇവടെന്നെല്ലാം തുരുതുരാ കോൾസ് വരാൻ തുടങ്ങി. ഞാൻ നേരിട്ട പ്രശ്നങ്ങൾ തീരുന്നത് വരെയും അത് തുടർന്നു എന്നതും എടുത്ത് പറയുന്നു .കഴിഞ്ഞ 9ദിവസവും എനിക്ക് കൊട്ടിയടക്കപെട്ട പലവാതിലുകളും പിന്നീട്‌ തുറക്കുന്നതായി എനിക്ക് മനസിലായി . പക്ഷേ നഷ്ടപ്പെടാൻ ഒരു സെക്കൻ്റ് പോലും സമയം ഇല്ലാത്ത വലിയ കടക്കെണിയിലേക്ക് ഞാനും എന്റെ കുടുംബവും വഴുതിമാറുന്നത് നിമിഷങ്ങൾ കൊണ്ടാണെന്നു ഞാൻ മനസിലാക്കുന്നുണ്ടായിരുന്നു . പിന്നെ ഒട്ടും പരിഭ്രമിക്കാതെ മിനിസ്റ്റർ പി എ വിളിക്കുകയും , അദ്ദേഹത്തെ കാണാൻ ഒരു അവസരം നല്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു . രാവിലെ 9.15am എത്താൻ ആവശ്യപ്പെട്ടു . ആ സമയത്തു തന്നെ എത്തുകയും ചെയ്തു .

അദ്ദേഹത്തെ കാണാൻ എന്നെ പോലെ തന്നെ പലരും ഉണ്ടായിരുന്നു. വീണ്ടും അത്ഭുതപ്പെടുത്തിയത് രണ്ടു കാര്യങ്ങൾ ആയിരുന്നു . ഒട്ടും കാത്തു നില്പിക്കാതെ ആദ്യം എന്നെ തന്നെ അദ്ദേഹം വിളിപ്പിച്ചു. കയറിച്ചെന്ന ഞാൻ കാണുന്നത് എന്റെ പ്രശ്‌നപരിഹാരത്തിന് തീരുമാനങ്ങൾ എടുക്കാൻ കെല്പുള്ള എല്ലാ ഉദ്യോഗസ്‌ഥരും എനിക്ക് മുമ്പേ അവിടെ എത്തി എന്ന് മാത്രമല്ല, എനിക്ക് പറയാനുള്ളത് എല്ലാവരുടെയും മുന്നിൽ വച്ച് പറയാൻ അനുവദിച്ച്, എന്റെ മുന്നിൽ വച്ച് തന്നെ പ്രശ്ന പരിഹാരങ്ങൾ അനേഷിച്ചറിഞ്ഞ് മന്ത്രി പറഞ്ഞ വാക്കുകൾ ഏത് സാദാരണകാരനിലും നാടിനോടുള്ള വിശ്വാസവും , പ്രതീക്ഷയും നൽകുന്ന ഒന്നായിരുന്നു . “12.30 ക്കുള്ളിൽ ഞാൻ മറ്റൊരു പരിപാടിക്കായി ഇറങ്ങും ,അതിനുമുൻപായ് ഈ കുട്ടിയുടെ എല്ലാ പേപ്പേഴ്സ് ഒന്ന് ഫാസ്സ് ആക്കി എത്തിച്ചേക്കു ”
ഇതായിരുന്നു ആ വാക്കുകൾ !!

എന്നെപ്പോലെ സ്വപ്നങ്ങൾ കാണുന്ന ,പാതിവഴിക്ക് പലതും ഉപേക്ഷിച്ച ,ഇന്നും നേരായ വഴികളിലൂടെ പോകാൻ ഭയപെടുന്നവർക്കായി ഞാൻ പറയട്ടെ ?
പഴിചാരുന്നതിനു മുമ്പ് നമുക്കായി തുറന്നിട്ട വാതിലുകളിലേക്ക് എത്താൻ ശെരിയായ ശ്രമങ്ങൾ നടത്തണം
ഭരണകൂടവും , എല്ലാ ഉദ്ദോഗസ്ഥരും , എതിരാണെന്നുള്ള മുൻവിധി നമ്മൾ മാറ്റിവെക്കണം !
“ഇത് സംരംഭകരുടെ കാലമാണ്
ഇവർ നമുക്കൊപ്പമുണ്ട് “

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News