കാലങ്ങളായി തുടർന്നുവരുന്ന ഡ്രൈവിംഗ് പഠന രീതിയെ വ്യത്യസ്തമാക്കി യുവ സംരംഭകർ

കാലങ്ങളായി തുടർന്നുവരുന്ന ഡ്രൈവിംഗ് പഠന രീതിയെ വ്യത്യസ്തമാക്കുകയാണ് യുവ സംരംഭകർ. സെഫ് ഡ്രൈവിംഗ് എന്ന ആശയം മുന്നോട്ട് വെയ്ക്കുകയാണ് iTurn എന്ന സ്റ്റാർട്ടപ്പ്. യുവ സംരംഭകരുടെ ഡ്രൈവിംഗ് സ്ക്കൂളിനും, iTurn എന്ന മൊബൈൽ ആപ്പിനും വലിയ സ്വീകര്യതയാണ് ഇതിനൊടകം ലഭിച്ചത്.

ALSO READ:‘ഗർർർ’ ലെ സിംഹം ഗ്രാഫിക്സ് അല്ല; മാന്ത് കിട്ടിയെന്ന് കുഞ്ചോക്കോ ബോബൻ

തുടർന്നുവരുന്ന ഡ്രൈവിംഗ് പഠന രീതിയിൽ വിപ്ലവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ യുവസംരംഭകർ മേഖലയിലേക്ക് എത്തിയത്. തുടക്കത്തിൽ, ഡ്രൈവിംഗ് സ്കൂളുകളുടെ പ്രവർത്തനങ്ങൾ ആധുനികരിക്കുന്നതിനായി, ഡ്രൈവിംഗ് സ്കൂൾ മാനേജ്മെൻറ് സോഫ്റ്റ്‌വെയർ നിർമ്മിച്ചു. പിന്നീട് കാര്യവട്ടം ക്യാമ്പസിൽ ഡ്രൈവിംഗ് സ്കൂൾ സ്ഥാപിച്ചു, അതിനൊപ്പം iTurn എന്ന മൊബൈൽ ആപ്പും അവതരിപ്പിച്ചു. പരിശീലനത്തിന് എത്തുന്നവരുടെ സൗകര്യം അനുസരിച്ച് ഏത് സമയം വേണമെങ്കിലും തിരഞ്ഞെടുക്കാം എന്നതാണ് ആപ്പിന്റെ പ്രത്യേകത.
ഇതുവരെ ആയിരത്തിലധികം പേരെയാണ് ഇവർ ഡ്രൈവിംഗ് പഠിപ്പിച്ചത്. സെൻട്രൽ മോട്ടോർ വെഹിക്കിൾ നിയമം അടിസ്ഥാനമാക്കി പൂനെ idtr ന്റെ സഹായത്തോടെയുള്ളതാണ് പഠന രീതി. കാര്യവട്ടം ക്യാമ്പസിൽ അനുവദിച്ചിട്ടുള്ള ഗ്രൗണ്ടിൽ ആണ് ആദ്യ ദിവസങ്ങളിലെ പരിശീലനം. സ്റ്റിയറിങ് ബാലൻസ് ലഭിച്ച ശേഷം റോഡിൽ പരിശീലനം നൽകും. പാരലൽ പാർക്കിങ്ങും, ബേ – പാർക്കിംഗും, ഹിൽ സ്റ്റാർട്ട് തുടങ്ങിയവ പരിശീലിപ്പിക്കാൻ പ്രത്യേക ട്രാക്കുകളും ക്രമീകരിച്ചിട്ടുണ്ട്.

ALSO READ: ‘മോദിയോട് ഗോ ബാക് പറയാൻ മനുഷ്യരെ ചിന്തിപ്പിച്ചതിന്’, ചരിത്രത്തിൽ ആദ്യമായി ഒരു യൂട്യൂബർക്ക് കേരളത്തിൽ ഫാൻസ്‌ അസോസിയേഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News