മിഷേലും മിനിസ്റ്റര്‍ അങ്കിളും! മന്ത്രി മുഹമ്മദ് റിയാസിന്റെ കൈകളിലേക്ക് ചാഞ്ഞ് കുഞ്ഞുവാവ, വീഡിയോ കാണാം

കോഴിക്കോട് എത്തിയ മന്ത്രി പിഎ മുഹമ്മദ് റിയാസിനെ സ്വീകരിക്കാനെത്തിയ കൊച്ചുമിടുക്കി മിഷേല്‍ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. മന്ത്രിയെ സ്വീകരിക്കാനെത്തിയവരുടെ കൂട്ടത്തിലുണ്ടായിരുന്ന യുവാവിന്റെ കൈയിലിരുന്ന മിഷേല്‍ കൈനീട്ടി മന്ത്രിയുടെ അടുത്തേക്ക് ചെല്ലുകയായിരുന്നു. ബൊക്കെയുമായി മന്ത്രിയെ സ്വീകരിക്കാന്‍ എത്തിയതായിരുന്നു യുവാവ്.

ALSO READ:ഇതൊരൊന്നൊന്നര വരവായിരിക്കും; റോയല്‍ എന്‍ഫീല്‍ഡ് ബിയര്‍ 650 ടീസര്‍ വീഡിയോ പുറത്തുവിട്ട് കമ്പനി

യുവാവ് കൊണ്ട് വന്ന ബൊക്കെയ്ക്ക് പകരം കുട്ടിയെ എടുത്തു എന്ന് മന്ത്രി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. കുഞ്ഞു മിഷേലിന്റെ ഈ സ്‌നേഹമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നല്ല അഭിപ്രായം നേടുന്നത്. മിഷേല്‍ അപ്രതീക്ഷിതമായ മന്ത്രിക്ക് നേരെ കൈനീട്ടിയത് കണ്ട് മന്ത്രിക്കരികില്‍ നിന്നവരെല്ലാം പുഞ്ചിരിക്കുന്നുമുണ്ട്. മ്മിണി വല്യൊരാള്‍ വന്ന് സ്വീകരിച്ചപ്പോള്‍ എന്ന ക്യാപ്ഷനോടെ മന്ത്രി തന്നെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പിള്ള മനസില്‍ കള്ളമില്ല, ലൗവ് ഇമോജികള്‍ തുടങ്ങിയവ കമന്റായി വരുന്നുമുണ്ട്.

ALSO READ: 90,000 ത്തിലേറെ കാറുകള്‍ തിരിച്ചുവിളിച്ച് ഹോണ്ട; സിറ്റിയും അമേസുമടക്കമുള്ള കാറുകളിൽ ഫ്യുവല്‍ പമ്പ് തകരാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News