മന്ത്രവാദിനിയെന്ന് മുദ്രകുത്തി 22കാരിക്ക് ഭര്‍തൃവീട്ടുകാരുടെ ക്രൂരമർദ്ദനം

മന്ത്രവാദിനിയെന്ന് മുദ്രകുത്തി 22 കാരിക്ക് ഭര്‍തൃവീട്ടുകാരുടെ ക്രൂരമര്‍ദനം. രാജസ്ഥാനിലെ ഭില്‍ബാരയിലാണ് സംഭവം. യുവതിയെ വീട്ടുകാര്‍ കല്ലുകൊണ്ട് ക്രൂരമായി മര്‍ദിച്ചതായും തലമുടി മുറിച്ചുമാറ്റിയതായും പൊലീസ് പറഞ്ഞു. വിവാഹം കഴിഞ്ഞ ഒരു വര്‍ഷം കഴിഞ്ഞ് യുവതി ഒരു കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. അതിനുശേഷം ഭര്‍തൃവീട്ടുകാരുടെ സ്വഭാവം മാറിയതെന്നും മകളുമായി നിരന്തരം വഴക്കിട്ടിരുന്നതായും യുവതിയുടെ പിതാവ് പരാതിയില്‍ പറയുന്നു.

ജൂണ്‍ 24നാണ് മകളുടെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തലമുടി വെട്ടിമാറ്റിയത്. മന്ത്രവാദിനിയെന്ന് വിളിച്ചാക്ഷേപിക്കുകയും ചെയ്തു. മകളെ കല്ലുകൊണ്ടു ക്രൂരമായി മര്‍ദിച്ചു. വിവരമറിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ അവശയായ നിലയിലാണ് മകളെ മകളെ കണ്ടത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, സംഭവത്തില്‍ യുവതി ഇതുവരെ മൊഴി നല്‍കിയിട്ടില്ല. മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസുകാര്‍ വ്യക്തമാക്കി.

also read; പണം ആവശ്യപ്പെട്ട് നൽകിയില്ല; അമ്മയെ മർദ്ദിച്ച മകനെ അച്ഛൻ ജീവനോടെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News