യുവ ഇന്ത്യൻ ഗോൾകീപ്പർ സോം കുമാർ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ് സിയിലേക്ക്. നാല് വർഷത്തെ കരാറിലാണ് താരം ഒപ്പ് വച്ചത്. ആഭ്യന്തര, അന്തർദേശീയ യൂത്ത് മത്സരങ്ങളിൽ നിന്നുള്ള സോമിന്റെ അനുഭവസമ്പത്ത് ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ ഗോൾകീപ്പിങ് വിഭാഗത്തിന് കൂടുതൽ കരുത്തേകും
ALSO READ: നാലു വയസുകാരനെ അമ്മ വെട്ടിക്കൊന്നു, മൃതശരീരം വീട്ടിനുള്ളില്‍ കത്തിച്ചു; സംഭവം യുപിയില്‍
സ്ലോവേനിയൻ ക്ലബ്ബായ എൻ കെ ഒലിംപിജ ലുബ്ലിയാനയ്‌ക്കൊപ്പമുള്ള കാലാവധിക്ക് ശേഷമാണ് 19- കാരനായ സോം കുമാർ കേരളം ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ എത്തുന്നത്. 2005 ഫെബ്രുവരി 27 ന് ബെംഗളൂരുവിൽ ജനിച്ച സോം കുമാർ ബാംഗ്ലൂരിലെ അണ്ടർ 13 ക്ലബ്ബ് ഫുട്ബോളിലൂടെയാണ് തൻ്റെ കായിക ജീവിതത്തിന് തുടക്കം കുറിച്ചത്. ബോക ജൂനിയേഴ്‌സ് അക്കാദമിയിലും BYFL അക്കാദമിയിലും കാണിച്ച മികവ് പെട്ടന്ന് തന്നെ പരിശീലകർ തിരിച്ചറിയുകയായിരുന്നു. 2020 ൽ സ്ലോവേനിയയിലെ NK ബ്രാവോയ്‌ക്കൊപ്പം ഭാഗമായി. NK ബ്രാവോയുടെ അണ്ടർ 17 ഗോൾകീപ്പർ ആയിരുന്ന സോം,സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെ NK ബ്രാവോയുടെയും NK ക്രാക്ക അണ്ടർ 19 ടീമുകളിൽ ഇടം നേടി, ഒടുവിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ NK ഒളിമ്പിജ ലുബ്ലിയാനയുമായുള്ള കരാറിൽ ഒപ്പിട്ടു. ക്ലബിലെ മൂന്നാം ചോയ്സ് ഗോൾകീപ്പറായി തുടങ്ങിയെങ്കിലും, സോമിന്റെ അസാധാരണമായ കഴിവുകൾ NK ഒളിമ്പിജ ലുബ്ലിയാനയുടെ അണ്ടർ 19 ന്റെ സ്ഥിരം ഗോൾകീപ്പറാക്കി മാറ്റി. തുടർന്ന്, യുവേഫ യൂറോപ്യൻ അണ്ടർ-19 ചാമ്പ്യൻഷിപ്പ് സ്ക്വാഡിലേക്കുള്ള ടീമിലേക്കും സോം തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യയുടെ അണ്ടർ 16, അണ്ടർ 17 ടീമുകളുടെ ഭാഗമായിരുന്ന സോം, ഒഡീഷയിൽ നടന്ന 2022 SAFF അണ്ടർ-20 ചാമ്പ്യൻഷിപ്പിൽ ഇന്ത്യ അണ്ടർ 20 ടീമിൻ്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. മാലിദ്വീപിനെതിരായ സെമി ഫൈനലിലും ബംഗ്ലാദേശിനെതിരായ ഫൈനലിലും അദ്ദേഹത്തിൻ്റെ പ്രകടനം ടൂർണമെൻ്റിലെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം നേടിക്കൊടുത്തു. 2023-ൽ, കുവൈറ്റിൽ നടന്ന AFC അണ്ടർ 20 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിൻ്റെ ഭാഗമായിരുന്ന സോം, പിന്നീട് നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന 2023 SAFF അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ വിജയത്തിന്റെ ഭാഗമായി. ക്ലബ്ബിനും ആരാധകർക്കും വേണ്ടി തൻ്റെ ഏറ്റവും മികച്ചത് നൽകാൻ ആഗ്രഹിക്കുന്നു എന്നതായിരുന്നു ബ്ലാസ്റ്റഴ്സുമായി കരാർ ഒപ്പിട്ട ശേഷമുള്ള താരം പ്രതികരിച്ചത്.
ALSO READ: തോല്‍വിക്ക് പിന്നിലെ കാരണമെന്ത്? ബിജെപിയില്‍ ‘ബ്ലെയിം ഗെയിം’ ആരംഭിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here