ആലുവയില്‍ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി

ആലുവ നഗരമധ്യത്തില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി. തിരക്കേറിയ കെ.എസ്.ആര്‍.ടി ബസ് സ്റ്റാന്റിനും റെയില്‍വെ സ്റ്റേഷനുമിടയില്‍ വച്ചാണ് കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയത്. ഇന്ന് രാവിലെ 7.00 മണി യോടെയാണ് സംഭവം. റോഡരികില്‍ അരമണിക്കൂറോളം നിര്‍ത്തിയിട്ട കാര്‍ സമീപത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ ആളെയാണ് ബലമായി പിടിച്ച് കയറ്റി കൊണ്ടുപോയത്.

ALSO READ: രാജീവ് ചന്ദ്രശേഖറുമായി ബന്ധപ്പെടുത്തി തെറ്റായ വാര്‍ത്തകള്‍ നല്‍കി വ്യക്തിഹത്യ നടത്തുന്നതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കും: ഇ പി ജയരാജന്‍

സംഭവം കണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. ഒരാളെ ബലമായി തുള്ളി കയറ്റുന്നതാണ് ഓട്ടോ തൊഴിലാളികള്‍ കണ്ടത്. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് നിന്ന് തന്നെ മറ്റൊരാളെ തട്ടികൊണ്ട് പോയിരുന്നുഇയാളെ ആലപ്പുഴയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു.

ALSO READ: 200 സെയിൽസ് ആൻഡ് സർവീസ് ടച്ച് പോയിൻ്റുകൾ; പരിഷ്ക്കാരങ്ങളുമായി സിട്രോൺ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here