താമരശേരിയില്‍ മുസ്‌ലിം പള്ളിക്കുള്ളില്‍ കയറി ജയ് ശ്രീറാം വിളിച്ച് വിദ്വേഷ പ്രചരണം നടത്തി,യുവാവ് അറസ്റ്റിൽ ; വീഡിയോ

താമരശേരിയില്‍ മുസ്‌ലിം പള്ളിക്കുള്ളില്‍ കയറി വീഡിയോ ചിത്രീകരിക്കുകയും വിദ്വേഷ പ്രചരണം നടത്തുകയും ചെയ്ത യുവാവിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി കാരാടി ആലിക്കുന്നുമ്മല്‍ അഭിജയ് ആണ് പിടിയിലായത്. താമരശ്ശേരി കാരാടി ജുമാമസ്ജിദില്‍ നിസ്‌കാരം നടക്കുന്ന സമയത്ത് പള്ളിക്കകത്ത് കയറി ജയ് ശ്രീറാം വിളിക്കുകയും വിദ്വേഷം പറയുകയുമായിരുന്നു. ഇതിന്റെ വീഡിയോ ചിത്രീകരിച്ച് ഫേസ് ബുക്കിലും വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയും വ്യാപകമായി പ്രചരിപ്പിച്ചു.

ALSO READ: ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ മൊഴി ദുരുപയോഗം ചെയ്ത് യുവാവിനെ ഭീഷണിപ്പെടുത്തി; എഎസ്ഐയ്ക്ക് സസ്പെൻഷൻ

പള്ളിക്കുള്ളില്‍ കയറി ജയ് ശ്രീറാം വിളിക്കുമെന്ന് പറഞ്ഞാല്‍ വിളിക്കുമെന്നും പറഞ്ഞ് ജയ് ശ്രീറാം വിളിക്കുന്നതാണ് ഒരു വീഡിയോയിലുള്ളത്. രണ്ടാമത്തെ വീഡിയോയില്‍ മുസ്‌ലിങ്ങളെ അസഭ്യം പറയുന്നതാണ്.ഇന്ന് ഉച്ചയോടെയാണ് പള്ളി കമ്മിറ്റി ഭാരവാഹികള്‍ വിവരം അറിയുന്നത്. തുടര്‍ന്ന് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതു പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഭിജയ് പിടിയിലായത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

ALSO READ: ആലപ്പുഴയിൽ ഒന്നരവയസുകാരൻ വീടിന് മുന്നിലെ തോട്ടിൽ മുങ്ങി മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News