ഫെയ്സ്ബൂക്കിലൂടെ പരിചയപ്പെട്ടു, വിവാഹ വാഗ്ദാനം നൽകി പീഡനം, ഗർഭിണിയാക്കിയ യുവതിയെ ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചു; അറസ്റ്റ്

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ 26 – കാരൻ അറസ്റ്റിൽ. കട്ടപ്പന ഇരുപതേക്കർ സ്വദേശി കരിമ്പോലിൽ പ്രണവ് ആണ് പിടിയിൽ ആയത്. എറണാകുളം സ്വദേശിയായ 21 -കാരിയെയാണ് പ്രണവ് പീഡിപ്പിച്ചത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം നിരന്തരമായി ചാറ്റിംഗ് നടത്തിയാണ് വിവാഹ വാഗ്ദാനം നൽകിയത്. ഇത് വിശ്വസിച്ച യുവതിയെ എറണാകുളം, അടിമാലി, പെരുമ്പാവൂർ, കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളിലെ ലോഡ്ജുകളിലും പ്രണവിൻറെ വീട്ടിലുമെത്തിച്ചാണ് പീഡിപ്പിച്ചത്.

പീഡനത്തെ തുടർന്ന് ഗർഭിണിയായതോടെ ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചെങ്കിലും യുവതി വഴങ്ങിയില്ല. തുടർന്ന് മാനസിക ശാരീരിക പീഡനത്തിലൂടെ ഗർഭഛിദ്രത്തിന് ഇടയാക്കി. ഇതിനു ശേഷം വിവാഹ വാഗ്ദനത്തിൽ നിന്നു പിന്മാറിയ പ്രണവ് മറ്റൊരു യുവതിയുമായി അടുപ്പത്തിലാവുകയായിരുന്നു. ഇതറിഞ്ഞ് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി പ്രണവിൻറെ വീട്ടിലെത്തിയപ്പോൾ പ്രതിയും മാതാപിതാക്കളും ചേർന്ന് യുവതിയെ മർദ്ദിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News