പറ്റ് ബുക്കുമായി എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍

ആലപ്പുഴയില്‍ എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍. കുട്ടനാട് നീലംപേരൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പുഞ്ചയില്‍ വീട്ടില്‍ ബിബിന്‍ ബേബി ആണ് പിടിയിലായത്. എക്‌സൈസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ ഇയാളുടെ വീട്ടില്‍ നിന്ന് 18.053 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

Also Read: റാഫേൽ ഇടപാടിലെ നിക്ഷേപത്തിൽ വീഴ്ച്ച; റിലയൻസുമായുള്ള ഇടപാടിൽ നിന്ന് ഡാസോ പിന്മാറിയേക്കും

വില്‍പനയ്ക്കായി ബംഗളൂരു, എറണാകുളം എന്നിവിടങ്ങളില്‍ നിന്നായിരുന്നു ഇയാള്‍ മയക്കുമരുന്ന് വാങ്ങിയിരുന്നത്. 0.5 ഗ്രാം വീതം 1500 രൂപ നിരക്കിലാണ് വിറ്റിരുന്നത്. എംഡിഎംഎ വാങ്ങിയവരുടേയും പണം നല്‍കാനുള്ളവരുടെ വിവരങ്ങളും രേഖപ്പെടുത്തിയ ഒരു പറ്റ് ബുക്ക് ഇയാള്‍ കരുതിയിരുന്നു.

Also Read: ‘പ്രാചീന വിശ്വാസ സംഹിതകള്‍ക്ക് വിരാമമാകട്ടെ; ശിക്ഷ കുറഞ്ഞോ കൂടിയോ എന്ന് നിയമ വിദഗ്ധന്‍ വിലയിരുത്തും’: പ്രൊഫ. ടി ജെ ജോസഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News