ആലപ്പുഴയിൽ റിസോർട്ടിൽ അവധി ആഘോഷിക്കാനെത്തിയ വനിതാ ഡോക്ടർക്ക് നേരെ ലൈം​ഗികാതിക്രമം, 45കാരൻ അറസ്റ്റിൽ

ആലപ്പുഴയിൽ അവധി ആഘോഷിക്കാനെത്തിയെ വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം കാട്ടിയ യുവാവ് പൊലീസ് പിടിയിൽ. പുന്നമടയിലെ റിസോർട്ടിലാണ് സംഭവം. സംഭവത്തിൽ മലപ്പുറം സ്വദേശിയായ ഷംനാസിനെയാണ് (45) നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

Also read:തൃശ്ശൂർപൂരം രാഷ്ട്രീയ ആയുധമാക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് തിരിച്ചടി; എക്സ്പ്ലോസീവ് നിയമത്തിൽ  കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി തിരിച്ചുകൊത്തുന്നു 

റിസോർട്ടിലെ മുറിയിൽ ഉറങ്ങുകയായിരുന്ന യുവതിയെ പ്രതി കടന്നു പിടിക്കുകയായിരുന്നു എന്നാണ് പരാതി. സി.ഐ സജികുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ദേവിക, എസ്.സി.പി.ഒ ഗിരീഷ്, വിനുകൃഷ്ണൻ, സി.പി.ഒമാരായ സുബാഷ്, സുജിത്ത്, ലവൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Also read:‘മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ പോലും മാന്യമായി നടത്താൻ കഴിഞ്ഞില്ല, ജനക്കൂട്ടത്തിന്റെ പെരുമാറ്റം കുടുംബത്തിന് ബുദ്ധിമുട്ടുണ്ടാക്കി’: നടൻ കിച്ച സുധീപിന്റെ മകൾ

45 year old arrested for sexual assault against woman doctor in Alappuzha

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News