51 തവണ നിയമലംഘനം; പിഴ ലഭിക്കുന്നത് മറ്റ് പലർക്കും, ഒടുവിൽ വാഹനമടക്കം പിടിയിൽ

എ ഐ ക്യാമറയ്ക്ക് മുന്നിൽ നിയമലംഘനം നടത്തിയ യുവാവ് പിടിയിൽ. മനപൂർവം 51 തവണ നിയമലംഘനം നടത്തിയ മൂവാറ്റുപുഴ സ്വദേശിയായ യുവാവ് ആണ് പ്രത്യേക സംഘത്തിന്റെ പിടിയിലായത്. ആദ്യം ബൈക്കിന്റെ ഒരക്ഷരം മാറ്റിവച്ചാണ് ഇയാൾ എ ഐ ക്യാമറയുടെ മുന്നിൽ മനപൂർവം നിയമലംഘനം നടത്തിയത്. ഇത് പല പ്രാവശ്യം ആവർത്തിച്ചപ്പോൾ ഉദ്യോഗസ്ഥരുടെ ശ്രെദ്ധയിൽപെടുകയായിരുന്നു.തുടർന്ന് നടപടികൾക്ക് പിഴ അടയ്ക്കാൻ നോട്ടീസ് അയച്ചു .

ALSO READ:അധ്യാപകന്റെ യാത്ര പറച്ചിലും വിദ്യാർത്ഥികളുടെ കൂട്ടക്കരച്ചിലും; വൈറലായി വീഡിയോ

പിന്നീടാണ് നമ്പർ തെറ്റിച്ചാണ് പതിപ്പിച്ചതെന്നും നോട്ടീസ് കിട്ടുന്നത് മറ്റ് പലർക്കുമാണെന്നുള്ള വിവരം ട്രാഫിക് പൊലീസ് മനസിലാക്കുന്നത്. പിന്നീട് ആർ ടി ഒ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ വെച്ച് മുവാറ്റുപുഴയിലും പരിസരത്തും മഫ്‌തിയിൽ തെരച്ചിൽ നടത്തി ആളെ പിടികൂടുകയായിരുന്നു.ഇയാൾ മൂന്നുപേരേ വച്ചും,ഹെൽമെറ്റ് വെക്കാതെയും ബൈക്കിൽ സ്റ്റൻഡിങ് നടത്തുന്നതും എ ഐ ക്യാമറയിൽ ഉദ്യോഗസ്ഥർ കണ്ടെത്തി.പ്രദേശവാസികൾ ഫോട്ടോ തിരിച്ചറിഞ്ഞു. തുടർന്ന് വീട്ടിലെത്തിയാണ് നോട്ടീസ് നൽകുന്നത്.

ALSO READ:മണിപ്പൂരിൽ വീണ്ടും സംഘർഷം; ഇംഫാലിൽ രണ്ട് വീടുകൾക്ക് തീവെച്ചു

എ ഐ ക്യാമറയുടെ മുന്നിൽ നിയമലംഘനം നടത്തിയതിന് 60,000 രൂപയാണ് പിഴ ഈടാക്കാൻ നോട്ടീസ് നൽകിയത്. കഴിഞ്ഞ ദിവസം നേരിട്ടെത്തി എറണാകുളം ആർടിഒ ഓഫീസിൽ 57000 രൂപ പിഴയടച്ചു. വാഹനം ഉൾപ്പടെ ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയും ചെയ്തു. ലൈസൻസ് റദ്ദ് ചെയ്യാനുള്ള നടപടികൾ എടുക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News