വില്‍ക്കാന്‍ കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയില്‍

വില്‍പനയ്ക്ക് കൊണ്ടുവന്ന 25 ഗ്രാം കഞ്ചാവുമായി യുവാവ് പമ്പ പൊലീസിന്റെ പിടിയില്‍. നൂറനാട് പടനിലം വിഷ്ണു ഭവനില്‍ വിനു വിജയന്‍ പിള്ള (23) ആണ് അറസ്റ്റിലായത്. പമ്പ ഗണപതി ക്ഷേത്രം- സന്നിധാനം റോഡില്‍ നിന്നും പമ്പ മണപ്പുറത്തേക്ക് പോകാനുള്ള കോണ്‍ക്രീറ്റ് വഴിയില്‍ വച്ച്, തിങ്കളാഴ്ച രാത്രി 8.15ഓടെ സംശയകരമായ സാഹചര്യത്തില്‍ കണ്ട ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.

READ ALSO:ആശ്വാസത്തീരത്ത് അബിഗേല്‍…കേരള പൊലീസിന് മധുര മിഠായി നല്‍കി ഒരു മനുഷ്യ സ്‌നേഹി

പൊലീസിനെ കണ്ട് ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ കയ്യിലെ പ്ലാസ്റ്റിക് കവറില്‍ മൂന്ന് പൊതികളിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഇയാളുടെ കയ്യില്‍ നിന്നും ഒരു മൊബൈല്‍ ഫോണും 2000 രൂപയും കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവി വി അജിത് ഐ പി എസ്സിന്റെ നിര്‍ദേശപ്രകാരം ശക്തമാക്കിയ മദ്യ മയക്കുമരുന്നുകള്‍ക്കെതിരായ പൊലീസ് പരിശോധനയെ തുടര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്.

READ ALSO:17 നിര്‍ണായക ദിവസങ്ങള്‍, ഒടുവില്‍ ജീവിതത്തിലേക്ക് ചുവടുവെച്ച് തൊഴിലാളികള്‍

നൂറനാട് പൊലീസ് സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. റാന്നി ഡി വൈ എസ് പി ആര്‍ ബിനുവിന്റെ മേല്‍നോട്ടത്തില്‍, പമ്പ പൊലീസ് ഇന്‍സ്പെക്ടര്‍ മഹേഷ് കുമാറിന്റെ നേതൃത്വത്തിലാണ് നടപടി. എസ് ഐമാരായ ബി എസ് ആദര്‍ശ്, എം കെ പ്രകാശ്, സി പി ഓമാരായ അനു എസ് രവി, സുധീഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് പരിശോധന നടത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇത്തരം പരിശോധനകള്‍ തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here