മലപ്പുറത്ത് ബസ് യാത്രയക്കിടെ യുവതികളെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ

മലപ്പുറം നിലമ്പൂരിൽ ബസ് യാത്രയക്കിടെ യുവതികളെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ. മേലാറ്റൂർ എടപ്പറ്റ തയ്യിൽ വീട്ടിൽ സക്കരിയ്യയാണ് പിടിയിലായത്.

Also read:രാജ്യസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 27 ന്

വൈകുന്നേരം 7.45ഓടെയാണ് സംഭവം. പൂക്കോട്ടുമ്പാടത്തുനിന്ന് നിലമ്പൂരിലേക്ക് വരുന്ന ബസിലാണ് അതിക്രമം നടന്നത്. യുവതി മാറിനിൽക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും യുവാവ് തയ്യാറായില്ല. ശല്യം തുടർന്നു. മറ്റു യാത്രക്കാർ ഇടപെട്ടിട്ടും വഴങ്ങിയില്ല. ബസ് മുക്കട്ട ജങ്ഷനിൽ എത്തിയപ്പോഴേക്കും ബഹളമായി. ഇതിനിടെ യുവതി ബന്ധുവിനെ വിളിച്ച് വിവരമറിയിച്ചു.

Also read:മുടവൻമുഗൾ പാലത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു

ബസ് നിലമ്പൂർ പൊലീസ് സ്റ്റേഷന് സമീപമെത്തിയപ്പോൾ തടഞ്ഞ് യുവാവിനെ ബസ്സിൽ നിന്നിറക്കി പൊലീസിലേൽപ്പിച്ചു. യുവതികളുടെ പരാതിയിൽ കേസെടുത്തു. അറസ്റ്റും രേഖപ്പെടുത്തി. മേലാറ്റൂർ എടപ്പറ്റ സ്വദേശിയായ പ്രതി കുറച്ചു നാളായി വടപുറത്താണ് താമസം. മുൻപ് എടിഎം കുത്തിത്തുറന്ന കേസിലും ഇയാൾ പ്രതിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News