ചെങ്ങന്നൂരിൽ 1.74 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ചെങ്ങന്നൂരിൽ 1.74 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മുളക്കുഴ കാരക്കാട് വെട്ടിയാർ പടിഞ്ഞാറേതിൽ ജിത്തുരാജ് വി ആർ ആണ് അറസ്റ്റിലായത്. ആലപ്പുഴ എസൈസ് കൺട്രോൾ റൂമിൽ നിന്നും എക്സൈസ് ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടന്ന റെയ്‌ഡിലാണ് കഞ്ചാവ് കണ്ടെടുത്തത്. മുൻ കഞ്ചാവ് കേസുകളിൽ പ്രതിയാണ് ജിത്തുരാജ്.

Also Read: ബില്ലടയ്ക്കാത്തതിനാൽ വൈദ്യുതി വിച്ഛേദിച്ചു; കെ എസ് ഇ ബി ഓഫീസിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ അതിക്രമം

കഞ്ചാവിൻ്റെ ഉറവിടത്തെ പറ്റിയുള്ള അന്വേഷണങ്ങൾ തുടരുന്നു. ചെങ്ങന്നൂർ എ‌ക്സൈസ് ഇൻസ്പെ‌ക്ട‌ർ എസ്. ബൈജു, അസിസ്റ്റന്റ്റ് എക്സൈസ് ഇൻസ്പെക്‌ടർ ജോഷി ജോൺ പ്രിവന്റിവ് ഓഫീസർ അൻസു പി. ഇബ്രാഹിം സിവിൽ എക്സൈസ് ഓഫീസർമാരായ വിനീത് വി കെ ബിന്ദു പ്രവീൺ.ജി. വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഉത്തര നാരായണൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Also Read: ഉപരാഷ്ട്രപതിയുടെ സന്ദർശനം; അഷ്ടമുടിക്കായലിൽ വിനോദ കായൽ സവാരിക്ക് നിരോധനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News