പത്തനംതിട്ടയില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

പത്തനംതിട്ട മൈലപ്ര പള്ളിപ്പടിയില്‍ യുവാവിനെ എംഡിഎംയുമായി പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പഴ സ്വദേശി വിഷ്ണുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ബംഗലൂരില്‍ നിന്നും ആണ് പത്തനംതിട്ടയില്‍ മയക്കുമരുന്ന് എത്തിച്ചത്.

ബുധനാഴ്ച രാവിലെ ബംഗലൂരില്‍ നിന്ന് സ്വകാര്യ ബസ്സില്‍ വന്നിറങ്ങിയ വിഷ്ണുവിനെ പത്തനംതിട്ട ഡാന്‍സാഫ് സംഘം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ദേഹ പരിശോധനയില്‍ 6 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു.

ഡാന്‍സാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. വിഷ്ണു ബംഗലൂരില്‍ നിന്ന് മുന്‍പും ലഹരി വസ്തുക്കള്‍ കൊണ്ടുവന്ന് പത്തനംതിട്ടയില്‍ വച്ച് ഉപയോഗിക്കുകയും, വില്‍പ്പന നടത്തുകയും ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പ്രതി ലഹരിവസ്തുക്കള്‍ ആര്‍ക്കൊക്കെയാണ് വില്‍പ്പന നടത്തിയതെന്ന് കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു. ഇതിനായി പ്രതി വിഷ്ണുവിന്റെ ഫോണ്‍ അടക്കം പരിശോധിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News