കൊക്കയ്‌നും എംഡിഎംഎയുമായി കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപം 24 -കാരൻ പിടിയിൽ

കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപം എംഡിഎംഎയും കൊക്കൈനുമായി യുവാവ് പിടിയിൽ. വേളി മാധവപുരം സ്വദേശി വിഷ്ണുവാണ് (24) പിടിയിലായത്. 104 gm എംഡിഎംഎയും 2gm കൊക്കൈനുമായാണ് ഡാൻസാഫ് ടീം ഇയാളെ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും ലഹരി വസ്തുക്കളുമായി കച്ചവടത്തിനായി കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു പോലീസ് ഇയാളെ പിടികൂടിയത്.

Also Read; ഗവർണർമാർ ബാഹ്യപദവികൾ ഒഴിവാക്കണമെന്ന ആവശ്യം : ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ സ്വകാര്യ ബില്ലിന് അവതരണാനുമതി നിഷേധിച്ചു

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ലഹരി വസ്തുക്കളുമായി പ്രതി പിടിയിലാവുന്നത്. നേരത്തെയും എംഡിഎംഎ ഉൾപ്പടെയുള്ള ലഹരി വസ്തുക്കൾ കച്ചവടം നടത്തിയതിന് ഇയാൾ അറസ്റ്റിലായിട്ടുണ്ട്. ജയിൽവാസം കഴിഞ്ഞ് ജാമ്യത്തിൽ കഴിയവെയാണ് ലഹരി വസ്തുക്കളുമായി വീണ്ടും പിടിയിലാവുന്നത്. പ്രതിയെ പേട്ട പോലീസിന് കൈമാറി.

Also Read; ‘മാഷ് പ്രസംഗ മത്സരത്തിന് പഠിച്ചുവരാൻ പറഞ്ഞു; ഞാൻ മന്ത്രി എം ബി രാജേഷിന്റെ പ്രസംഗം കേട്ടു’;മൂന്നാം ക്ലാസുകാരി അയനയുടെ ഡയറിക്കുറിപ്പ് വൈറല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News