സഹോദരന്റെ കൈയ്യില്‍ നിന്ന് കുത്തേറ്റ യുവാവ് കഴുത്തില്‍ തറച്ച കത്തിയുമായി ബൈക്ക് ഓടിച്ച് ആശുപത്രിയില്‍ എത്തി

സഹോദരന്റെ കുത്തേറ്റ യുവാവ് കഴുത്തില്‍ കത്തിയുമായി സ്വയം ബൈക്ക് ഓടിച്ച് ആശുപത്രിയിലെത്തി ചികിത്സ തേടി. നവി മുംബൈ സ്വദേശിയായ തേജസ് പാട്ടീലാണ്(32) ആണ് അസാധാരണ മനക്കരുത്ത് കൊണ്ട് ജീവിതം തിരിച്ചുപിടിച്ചത്.ശനിയാഴ്ചയാണ് സംഭവം നടന്നത്.

Also Read: മരണപ്പെട്ട സുധിയുടെ വീട്ടിലേക്ക് പോകും വഴി സുരേഷ് ഗോപിയുടെ കാർ കടത്തിവിടാതിരുന്ന ടാങ്കർ കോടതിക്ക് കൈമാറി

കുടുംബ വഴക്കിനിടെ തേജസിന്റെ ഇളയ സഹോദരന്‍ മോനിഷ് തേജസിനെ കുത്തുകയായിരുന്നു.രക്തം വാര്‍ന്നൊഴുകുമ്പോഴും ധൈര്യം കൈവിടാതെ ബൈക്കുമായി ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാണ് തേജസ് ആശുപത്രിയിലേക്ക് എത്തിയത്.ശസ്ത്രക്രിയയിലൂടെ കത്തി നീക്കം ചെയ്ത ഡോക്ടര്‍മാര്‍ ഇയാള്‍ക്ക് അടിയന്തര ചികിത്സ നല്‍കി.

Also Read: കൊല്ലം സുധിയോടൊപ്പം അപകടത്തിൽപ്പെട്ട മഹേഷിന് ഇന്ന് 9 മണിക്കർ നീണ്ട ശസ്ത്രക്രിയ

കഴുത്തിലെ പ്രധാന രക്തക്കുഴലുകള്‍ക്ക് കുത്തേല്‍ക്കാത്തതും കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കിയതുമാണ് യുവാവിന്റെ ജീവന്‍ രക്ഷിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.അതേസമയം ആക്രമണം നടത്തിയ മോനിഷിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനുമെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News