കടുത്ത വയറുവേദന, രക്തം ഛർദ്ദിക്കൽ; 26 കാരന്റെ വയറ്റിൽ നിന്ന് കണ്ടെത്തിയത് 56 ബ്ലേഡുകൾ

കടുത്ത വയറുവേദനയും രക്തം ഛർദിക്കുകയും ചെയ്തതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് 56 റേസർ ബ്ലേഡുകൾ. ഏഴ് ഡോക്ടർമാർ മൂന്ന് മണിക്കൂർ നേരമെടുത്താണ് വയറ്റിൽ നിന്നും ബ്ലേഡുകളെല്ലാം നീക്കം ചെയ്തത്. ബ്ലേഡുകൾ എടുത്ത് രണ്ടായി മുറിച്ച ശേഷം പാക്കറ്റോടെ വിഴുങ്ങുകയായിരുന്നു എന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ബ്ലേഡുകൾക്ക് ചുറ്റുമുള്ള പ്ലാസ്റ്റിക് വയറ്റിൽ എത്തിയപ്പോൾ അലിഞ്ഞുപോയി.

രക്തം ഛർദിച്ച് എത്തിയ യുവാവിനെ ഉടനെ സോണോ​ഗ്രഫി പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. പരിശോധനയിൽ വയറിനുള്ളിലുൾപ്പെടെ നിരവധി ബ്ലേഡുകൾ കിടക്കുന്നതായി കണ്ടു. ഉടനെ തന്നെ എൻഡോസ്കോപി ചെയ്യുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ തീരുമാനിക്കുകയും ചെയ്തു. ബ്ലേഡുകൾ വിഴുങ്ങിയതിന്റെ ഫലമായി യുവാവി‍ന്റെ കഴുത്തിൽ ഗുരുതരമായ മുറിവുകളും ശരീരമാസകലം വീക്കവും ഉണ്ടായിരുന്നു എന്ന് ഡോക്ട്ടർമാർ പറഞ്ഞു.രാജസ്ഥാനിലെ ജാലോറിലാണ് സംഭവം. സഹതാമസക്കാരാണ് യശ്പാലിനെ ജോധ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News