തട്ടുകടയില്‍ ചമ്മന്തി തീര്‍ന്നു, പ്രകോപിതനായ യുവാവ് ജീവനക്കാരന്‍റെ മൂക്ക് കടിച്ച് പറിച്ചു; സംഭവം ഇടുക്കിയില്‍

ഇടുക്കി കട്ടപ്പനയില്‍ ദോശയ്ക്കൊപ്പം ചമ്മന്തി ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് തട്ടുകട ജീവനക്കാരന്‍റെ മൂക്ക് കടിച്ചു പറിച്ചു. ഇടുക്കി പുളിയന്മലയില്‍ ക‍ഴിഞ്ഞ ശനിയാ‍ഴ്ചാണ് സംഭവം. തട്ടുകട ജീവനക്കാരനായ ശിവചന്ദ്രനാണ് പരുക്കേറ്റത്. പ്രദേശവാസിയായ സുജീഷ് ആണ് ശിവചന്ദ്രന്‍റെ മൂക്ക് കടിച്ച് പറിച്ചത്.

തട്ടുകടയിലെ സാധനങ്ങൾ തീർന്നതിനൊപ്പം മഴയുമുണ്ടായിരുന്നതിനാൽ കട അടക്കാൻ തുടങ്ങുമ്പോ‍ഴാണ് പുളിയൻമല അമ്പലമേട്ടിൽ താമസിക്കുന്ന സുജീഷ് കടയിലെത്തി ഭക്ഷണം ആവശ്യപ്പെട്ടത്. എതിർ വശത്ത് ബേക്കറി നടത്തുന്നയാളുടെ മകനായാതിനാല്‍  പരിചയത്തിന്‍റെ പേരിൽ ജീവനക്കാർക്കായി വച്ചിരുന്ന ദോശയിലൊന്ന് സുജീഷിന് നല്‍കുകയായിരുന്നു.

ALSO READ: വയനാട്ടില്‍ മാവോയിസ്റ്റ് സംഘം ചുറ്റിത്തിരിയുന്നു, വീട് കയറി പലവ്യഞ്ജനം ശേഖരിച്ചു: പൊലീസ് അന്വേഷണം

ദോശയ്ക്കൊപ്പം ചമ്മന്തിക്കറി ഇല്ലെന്നറിഞ്ഞ പ്രകോപിതനായ യുവാവ് കടയിലെ  നശിപ്പിക്കുകയും ശിവയെ മർദ്ധിക്കുകയുമായിരുന്നു. ആക്രമണത്തിനിടെ സുജീഷിന്‍റെ കടിയേറ്റ് ശിവചന്ദ്രന്‍റെ മൂക്കിന് മുറിവേൽക്കുകായയിരുന്നു.

മർദ്ദനം തടയാനെത്തിയ മറ്റു രണ്ടു ജീവനക്കാരെയും ഇയാൾ ആക്രമിച്ചതായി പരാതിയുണ്ട്. പരുക്കേറ്റ ശിവയെ വിദഗ്ദ ചികിത്സക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇരുകൂട്ടരും തമ്മിൽ വാട്ടർ കണക്ഷനെ ചൊല്ലി തർക്കം നിലനിന്നിരുന്നതാണ്. ശിവയുടെ പരാതിയിൽ വണ്ടൻമേട് പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ: ‘ആ വിറയല്‍ മാറിയിട്ടില്ല സര്‍,വീട്ടില്‍ കാത്തിരിക്കാന്‍ കുടുംബമുണ്ട്’; സ്വകാര്യ ബസ്സിന്റെ മത്സര ഓട്ടത്തില്‍ രക്ഷപ്പെട്ട സ്‌കൂട്ടര്‍ യാത്രികന്റെ വൈറല്‍ കുറിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News