വീട്ടില്‍ വെച്ച പാട്ടിന് ശബ്ദം കൂടി; അയല്‍വാസിയെ വീട്ടില്‍ കയറി വെട്ടി യുവാവ്

വീട്ടില്‍ വെച്ച പാട്ടിന് ശബ്ദം കൂടിയതില്‍ പ്രകോപിതനായി അയല്‍വാസിയെ വീട്ടില്‍ കയറി ആക്രമിച്ച യുവാവ് പിടിയില്‍. ഇന്നലെ രാത്രി പത്തനംതിട്ട ഇളമണ്ണൂരിലാണ് സംഭവം. ഇളമണ്ണൂര്‍ സ്വദേശി സന്ദീപിനെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കണ്ണന്‍ എന്നയാളെയാണ് ആക്രമിച്ചത്.

ALSO READ :ജമ്മു കശ്മീരിലെ കുപ്വാരയില്‍ ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ 3 സൈനികര്‍ക്ക് പരുക്ക്
കണ്ണന്റെ തലയ്ക്കും ചെവിക്കുമാണ് വെട്ടേറ്റത്. പ്രതി സന്ദീപിനെതിരെ (33) വധശ്രമത്തിന് കേസെടുക്കുമെന്ന് അടൂര്‍ പൊലീസ് പറഞ്ഞു. കണ്ണന്റെ സുഹൃത്തും അയല്‍വാസിയുമാണ് സന്ദീപ്. കണ്ണന്റെ വീട്ടില്‍ വെച്ച പാട്ടിന് ശബ്ദം കൂടിയത് ചോദ്യം ചെയ്തായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. കണ്ണന്‍ രാത്രിയില്‍ വീട്ടില്‍ പാട്ടുവെച്ചിരുന്നു. എന്നാല്‍, ഉച്ചത്തിലാണ് പാട്ടുവെച്ചതെന്ന് പറഞ്ഞ് സന്ദീപ് തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തുടര്‍ന്നാണ് കണ്ണനെ സന്ദീപ് ആക്രമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration