ഇൻസ്റ്റഗ്രാമിൽ അശ്ലീല സന്ദേശമയച്ചത് ചോദ്യം ചെയ്ത്; യുവതിക്ക് ക്രൂരമർദനം

ഇൻസ്റ്റഗ്രാം വഴി അശ്ലീല മെസേജ് അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് നേരെ യുവാവിന്റെ ക്രൂര മർദ്ദനം .യുവതിയുടെ കണ്ണിനു ഗുരുതര പരിക്കേറ്റു. യുവതിയുടെ പരാതിയിൽ കൊടുവള്ളി പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കൊടുവള്ളി സ്റ്റേഷൻ പരിധിയിലെ ഓമശ്ശേരി നടമ്മൽപൊയിലിൽ ആണ് സംഭവം. യുവതിയുടെ നാട്ടുകാരനായ ചെറുവോട്ട് മിർഷാദ് എന്ന യുവാവിനെതിരെയാണ് പരാതി. തൻ്റെ ഇൻസ്റ്റഗ്രാം ഐഡിയിലേക്ക് പ്രതി അശ്ലീലമെസ്രജ് നിരന്തരം അയക്കുകയായിരുന്നു.

Also Read: ജൂലൈ ഒന്ന് വിജ്ഞാന ഉത്സവമായി എല്ലാ ക്യാമ്പസുകളിലും സംഘടിപ്പിക്കും; 4 വർഷ ഡിഗ്രി കോഴ്‌സുകൾക്കും ജൂലൈയിൽ തുടക്കം: മന്ത്രി ആർ ബിന്ദു

തക്കതായ മറുപടി നൽകിയെങ്കിലും ഇത് ആവർത്തിച്ചതോടെ പെൺകുട്ടി യുവാവിൻ്റെ വീട്ടിലെത്തി പരാതി പറഞ്ഞിരുന്നു. ഇതെ തുടർന്നായിരുന്നു മർദ്ദനം. സംഭവത്തിൽ കൊടുവള്ളി പൊലീസ് ഐപിസി 341,323,324,354 വകുപ്പുകൾ ചേർത്ത് കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിൽ തന്റെ കണ്ണിനും തലക്കും പരിക്കേൽക്കുകയും വിവിവാഹ നിശ്ചയ സമയത് കെട്ടിയ സ്വർണ്ണം നഷ്ടപ്പെടുകയും ചെയ്തു.

Also Read: കോഴിക്കോട് 12 വയസുകാരന് അമീബിക് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News