പത്തനംതിട്ടയിൽ യുവാവിന് ക്രൂരമർദ്ദനം; നാല് പേർ പിടിയിൽ

CRIME

പത്തനംതിട്ട കോന്നിയിൽ യുവാവിന് ക്രൂരമർദ്ദനം. കോന്നി കുളത്തുമൺ സ്വദേശി സനോജിനാണ് മർദ്ദനമേറ്റത്.  കോന്നി  ടൗണിന് സമീപമുളള സൂര്യ ബാറിന് മുന്നിലായിരുന്നു സംഘർഷം. സംഭവത്തിൽ നാലു പേരെ പൊലീസ് പിടികൂടി.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കോന്നി നഗര മധ്യത്തിലെ ബാറിന് മുന്നിൽ വച്ച്  സനോജിന് ക്രൂരമായി മർദനമേറ്റത്. കോന്നി സ്വദേശികളായ അജീഷ്, രതീഷ്, മധു, ബിനു എന്നിവരടങ്ങുന്ന സംഘമാണ് യുവാവിനെ മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് പ്രതികൾ സനോജുമായി വാക്കുതർക്കമുണ്ടായി. തുടർന്ന് രാത്രിയിൽ മദ്യപിച്ച ശേഷം  ബാറിന്  മുന്നിൽ സംഘം ചേർന്ന് ഇയാളെ ആക്രമിക്കുകയായിരുന്നു. സിമന്റ് കട്ടകൊണ്ടും ഹെൽമറ്റ് കൊണ്ടുമായിരുന്നു മർദ്ദനം.

ALSO READ; തൃശ്ശൂരിൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥന് നേരെ ആക്രമണം

സംഭവത്തിൽ  അജീഷ്, രതീഷ്, മധു, ബിനു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ സനോജിനെ ക്രൂരമായി മർദ്ദിച്ച  ബിനുവിനെ  റിമാൻഡ് ചെയ്തിട്ടുണ്ട്. ഇവർക്ക് പുറമെ കണ്ടാലറിയാവുന്ന രണ്ടുപേർക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ സനോജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News