മുട്ടന്‍ കാളയെ മുന്നിലിരുത്തി ഒരു ബൈക്ക് യാത്ര; വീഡിയോ

മുട്ടന്‍ കാളയെ മുന്നിലിരുത്തി ബൈക്ക് ഓടിച്ച് യുവാവ്. കാളയുടെ മുന്‍കാലുകള്‍ വാഹനത്തിനു മുന്നിലായി ഇരുവശത്തുമിട്ടാണ് യാത്ര. ഇതിന് പിന്നിലായി കഷ്ടിച്ച് ഇരുന്നാണ് യുവാവ് വാഹനമോടിക്കുന്നത്.

കാളയെ മുന്നിലിരുത്തിയുള്ള യുവാവിന്റെ സാഹസിക യാത്ര കാര്‍ യാത്രക്കാരാണ് പകര്‍ത്തിയത്. കാളയുടെ ശരീരത്തിനോട് ചേര്‍ന്ന് കിടന്നാണ് യുവാവ് ബൈക്കിന്റെ ഹാന്‍ഡില്‍ പിടിച്ചിരിക്കുന്നത്. യാതൊരു റോഡ് നിയമങ്ങളും പാലിക്കാതെയാണ് യുവാവ് വാഹനമോടിക്കുന്നത്. കാഴ്ചകള്‍ ആസ്വദിച്ച് ശാന്തമായി യാത്ര ചെയ്യുന്ന കാളയെ ദൃശ്യങ്ങളില്‍ കാണാം. ഇതിനകം പത്ത് ലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു.

READ ALSO:റൺ ഔട്ടാക്കി; ക്രിക്കറ്റ് മത്സരത്തിനിടെ അടിയോടടി

ഇവിടെ മോട്ടോര്‍ വാഹന വകുപ്പൊന്നും ഇല്ലേ? ധൈര്യമുണ്ടെങ്കില്‍ കേരളത്തില്‍ വാ, നിനക്കായി എംവിഡി കാത്തിരിക്കുന്നു…തുടങ്ങി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ ലഭിക്കുന്നത്. ‘അടുത്ത സ്റ്റോപ്പില്‍ നിന്ന് ഒരു ആനയെ കയറ്റാനുണ്ട്’ എന്ന അടിക്കുറിപ്പോടെയാണ് റൈഡേഴ്‌സ് ഓണ്‍ കേരള എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്. അതേസമയം ഇത്രയും പെര്‍ഫക്ടായി കാളയെ ബൈക്കില്‍ എങ്ങനെ ഇരുത്തിയെന്നാണ് വീഡിയോ കണ്ട ചിലരുടെ സംശയം.

READ ALSO:പത്മശ്രീ പി കെ നാരായണന്‍ നമ്പ്യാര്‍ അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News