വയനാട് ദുരിതബാധിതരെ സഹായിക്കാൻ കാനഡയിലെ തെരുവിൽ വയലിൻ വായിച്ച് കനേഡിയൻ പൗരൻ സമാഹരിച്ചത് 61000 രൂപ. ദുരന്തത്തിൻ്റെ വിവരം എഴുതി പ്രദർശിപ്പിച്ച ശേഷമായിരുന്നു സാം ടി നൈനാൻ എന്ന യുവാവ് വയലിനുമായി തെരുവിലേക്ക് ഇറങ്ങിയത്. മികച്ച പ്രതീകരണമാണ് ജനങ്ങളിൽ നിന്നും ലഭിച്ചതെന്ന് സാം പറഞ്ഞു. കാനഡയിലേക്ക് റിയാലിറ്റി ഷോയിലെ താരമാണ് വയലിനിസ്റ്റായ സാം ടി നൈനാൻ.
കോട്ടയം തോട്ടയ്ക്കാട് സ്വദേശി ടാജു.എ. പൂന്നുസിൻ്റെയും, സൂസൻ കോരയുടെയും മകനാണ് ഈ കനേഡിയൻ പൗരൻ. കാനഡയിലെ ഓഷ്വായിലാണ് താമസം. വയനാട് ദുരിതബാധിതരെ സഹായിക്കാൻ ഈ തെരുവിലാണ് സാം തൻ്റെ വയലിനുമായി ഇറങ്ങി ചെന്നത്. നാട്ടിലുള്ള മാതാവിൻറെ സഹോദരൻ അഡ്വക്കേറ്റ് ടോം കോര മുഖേനയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറിയത്. 2018ലെ പ്രളയകാലത്തും സമാനമായ രീതിയിൽ സാം ദുരിതബാധിതരെ സഹായിക്കുവാൻ രംഗത്ത് വന്നിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here