‘റിയൽ ലൈഫ് ബാഹുബലി’; ഭീമൻ മുതലയെ ചുമലിലേറ്റി യുവാവ്; അമ്പരന്ന് സോഷ്യൽ മീഡിയ

അപകടകാരിയായ ജീവിയാണ് മുതല. മുതലയുടെ അടുത്ത് നിൽക്കുമ്പോൾ തന്നെ പേടി തോന്നാറില്ലേ? അങ്ങനെയെങ്കിൽ മുതലയെ ചുമലിലേറ്റിയാലോ? അതെ യുപിയിൽ ഒരു ഭീമൻ മുതലയെ ചുമലിലേറ്റി നടക്കുന്ന ഒരു യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

also read: ‘മാപ്പുനൽകൂ മഹാമതേ മാപ്പുനൽകൂ ഗുണനിധേ’, എവർഗ്രീൻ ഹിറ്റായ ദേവാസുരത്തിലെ ഈ പാട്ട് ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ?

ഉത്തർപ്രദേശിലെ ലളിത്പൂരിൽ നിന്നാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. യുവാവ് അഴുക്കുചാലിൽ അകപ്പെട്ട മുതലയെ രക്ഷിക്കുകയും ശേഷം ചുമലിലേറ്റി നടക്കുന്നതുമാണ് വിഡിയോയിൽ. അതിനെ നദിയിലേക്ക് ഇറക്കിവിടാൻ കൊണ്ടുപോകുന്നതിനിടയിലാണ് വീഡിയോ ചിത്രീകരിച്ചത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

also read: കേരളം-ഒഴുക്കിനെതിരേ നീന്തുന്ന സംസ്ഥാനം, എപ്പോ‍ഴും കൈത്താങ്ങ്: ആര്‍. രാജഗോപാല്‍

‘എന്തൊരു ധൈര്യം’, ‘റിയൽ ലൈഫ് ബാഹുബലി’ എന്നാണ് പലരും വീഡിയോയ്ക്ക് കമന്റ് നൽകിയത്. വീഡിയോയിൽ കയറുപയോ​ഗിച്ച് വായ മുറുക്കി കെട്ടിയ നിലയിലായിരുന്നു മുതല. കൂടാതെ ​ഗ്രാമത്തിലെ മറ്റ് ചിലർ യുവാവിനെ പിന്തുടരുന്നും ഉണ്ട്. ഏതായാലും ഇത്തരം പ്രവർത്തി ചെയ്യണമെങ്കിൽ നല്ല ധൈര്യം വേണം. ​അതുകൊണ്ടു തന്നെ ധൈര്യവാനായ യുവാവിന് സോഷ്യൽ മീഡിയയിൽ പേരും ഇട്ടു. “ഇതാണ് ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിൽ നിന്നുള്ള യഥാർത്ഥ ബാഹുബലി” എന്നാണ് . ബെയർ ഗ്രിൽസ് എന്ന ഈ യുവാവ് ടെലിവിഷൻ അവതാരകനും സാഹസികനുമാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News