വീട്ടുകാർ വിളിക്കുമ്പോൾ പറയും വിദേശത്താണെന്ന്. ഒടുവിൽ അന്വേഷിച്ചു ചെന്നപ്പോൾ ആൾ കൊച്ചിയിൽ. നെടുങ്കണ്ടം പൊലീസ് ആണ് ഇരുപത്തിയേഴുകാരന്റെ കള്ളത്തരം പിടികൂടിയത്. ഈ കഴിഞ്ഞ ഒന്നാം തീയതി ആയിരുന്നു ന്യൂസീലൻഡിൽ ജോലി ലഭിച്ചു എന്ന് യുവാവ് വീട്ടുകാരെ വിശ്വസിപ്പിച്ചത്. വീട്ടുകാർ ചേർന്നാണ് യുവാവിനെ വിമാനത്താവളത്തിൽ എത്തിച്ചതും.തുടർന്ന് യുവാവ് ദിവസവും വീട്ടുകാരെ ഫോണിൽ വിളിക്കുകയും ചെയ്തിരുന്നു. മാത്രമല്ല വിദേശത്തുള്ള ഫോട്ടോകളും യുവാവ്, വീട്ടുകാർക്ക് അയച്ചു നൽകാറുണ്ടായിരുന്നു.
ALSO READ : കോഴിക്കോട് മദ്യലഹരിയിൽ മകനെ അച്ഛൻ കുത്തിക്കൊന്നു
എന്നാൽ 20നു ശേഷം യുവാവിന്റെ വിവരമൊന്നും ഉണ്ടായില്ല. തുടർന്നാണ് വീട്ടുകാർ അന്വേഷിച്ചു തുടങ്ങിയത്. ശേഷം യുവാവിന്റെ സുഹൃത്തിൽ നിന്നും ആൾ എറണാകുളത്ത് ഉണ്ടെന്ന് വീട്ടുകാർക്ക് വിവരം ലഭിച്ചു. അങ്ങനെയാണ് വീട്ടുകാർ നെടുങ്കണ്ടം പൊലീസിൽ പരാതിപ്പെട്ടത്. തുടർന്ന് നെടുങ്കണ്ടം പോലീസ് യുവാവിനെ എറണാകുളത്തു നിന്നു കണ്ടെത്തുകയായിരുന്നു. നേരത്തെയും എറണാകുളത്ത് തന്നെ ജോലി ചെയ്തിരുന്ന വ്യക്തി ആണ് ഇരുപത്തേഴുകാരനായ എഴുകുംവയൽ സ്വദേശി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here