ഭാര്യ എത്തിയിട്ടും താഴെയിറങ്ങില്ല, കാമുകിയെ കാണണം, പെട്രോളുമായി വൈദ്യുതി ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

വൈദ്യുതി ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷം താഴേക്ക്. പത്തനംതിട്ട പറക്കോട് ആണ് സംഭവം. വൈദ്യുതി ടവറിൽ കയറി ആത്മഹത്യാ ഭീഷണി ഉയർത്തിയതോടെ ഫയർഫോഴ്സ് എത്തി നീണ്ട പരിശ്രമങ്ങൾക്ക് ശേഷം താഴെയിറക്കുകയായിരുന്നു.

ALSO READ: വിവരാവകാശ കമ്മീഷണർമാരുടെ പട്ടിക അംഗീകരിക്കാതെ ഗവർണർ

കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച ശ്രമം പുലർച്ചെയാണ് അവസാനിച്ചത്.ഇക്കാരണത്താൽ പ്രദേശത്ത് മൂന്ന് മണിക്കൂറോളം ആണ് വൈദ്യുതി തടസ്സപ്പെട്ടത്.

പറക്കോട് സ്വദേശി രതീഷ് കുമാർ 110 കെ വിയുടെ വൈദ്യുതി ടവറിൽ കയ്യിൽ പെട്രോളുമായി കയറിയത്. താൻ സ്നേഹിക്കുന്ന പെൺകുട്ടിയെ സ്ഥലത്ത് എത്തിച്ചാൽ മാത്രമെ താഴെ ഇറങ്ങൂ എന്നായിരുന്നു ഇയാൾ പറഞ്ഞത്. അപകടം ഒഴിവാക്കാൻ വൈദ്യുതി ബന്ധവും വിച്ഛേദിച്ചതോടെ മിക്ക പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങി. ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർഫോഴ്സ് മണിക്കൂറുകൾ ശ്രമിച്ചിട്ടും യുവാവിനെ താഴെയിറക്കാൻ കഴിഞ്ഞില്ല.

ALSO READ: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന

അതേസമയം രതീഷ് വിവാഹിതനാണ്. ഭാര്യയെയും കാമുകിയെയും പൊലീസ് സ്ഥലത്ത് എത്തിക്കുകയും കാമുകി നിർബന്ധിച്ച ശേഷം ഇയാൾ താഴെ ഇറങ്ങുകയുമായിരുന്നു. ഈ ശ്രെമം അവസാനിച്ചപ്പോൾ സമയം രാത്രി ഒരു മണിയായിരുന്നു. വൈദ്യുതി വിച്ഛേദിക്കേണ്ടി വന്നതിനാൽ പൊതുമുതൽ നശിപ്പിച്ചു എന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തി ഇയാൾക്കെതിരെ അടൂർ പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News